Latest News

ചാവക്കാട് പ്രവാസിയുടെ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച

ചാവക്കാട്:[www.malabarflash] വടക്കേക്കാട് സ്റ്റേഷന്‍ പരിധിയില്‍ പൂട്ടിക്കിടന്ന പ്രവാസിയുടെ വീട് ഉള്‍പ്പടെ രണ്ടിടത്ത് മോഷണം. അകലാട് ഒറ്റയിനി തയ്യില്‍ അബ്ദുറഹ്മാന്‍റെ വീട്ടിലും ബന്ധു തയ്യില്‍ ഹസന്‍റെ സ്റ്റേഷനറി കടയിലുമാണ് മോഷണം നടന്നത്.

അബ്ദുറഹ്മാനും കുടുംബവും കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അബൂദാബിയിലേക്ക് മടങ്ങിയത്. വീട് നോക്കാന്‍ ഏല്‍പ്പിച്ച ബന്ധുവായ യുവാവ് പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവമറിയുന്നത്.

മരം കൊണ്ടുണ്ടാക്കിയ മുന്‍വാതിലിന്‍റെ പട്ടിക മാറ്റി മധ്യഭാഗം തകര്‍ത്ത് പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചിട്ടുള്ളത്. അകത്തുണ്ടായിരുന്ന ടെലവിഷന്‍ കാണാതായിട്ടുണ്ട്. അലമാരകള്‍ കുത്തിത്തുറന്ന് അകത്തുള്ള സാധനങ്ങള്‍ വാരി വലിച്ച് പുറത്തിട്ടിരിക്കുകയാണ്. സംഭവമറിഞ്ഞ് വടക്കേക്കാട് എസ്.ഐ ടി.എസ് റനീഷിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെ ത്തി.

ഈ വീടിന്‍റെ സമീപത്ത് ദേശീയപാത 17ല്‍ ഒറ്റയിനി സെന്‍ററിലുള്ള തയ്യില്‍ ഹസന്‍റെ ഉടമസ്ഥതയിലുള്ള ഷെറിന്‍ സ്റ്റേഷനറി കടയുടെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. സമീപത്തെ പള്ളിക്കു മുമ്പിലുള്ള നേര്‍ച്ചപ്പെട്ടിയിലെ പണം ഓരോ രാത്രിയിലുമെടുത്ത് ശേഖരിച്ച് വെക്കുന്നത് ഈ കടയിലാണ്. ഇങ്ങനെ സൂക്ഷിച്ച 3000 രൂപയാണ് ശനിയാഴ്ച്ച രാത്രി മോഷണം പോയത്.

വടക്കേക്കാട് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ കവര്‍ച്ചയാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രവാസി വ്യവസായി വടക്കേക്കാട് തടാകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടില്‍ കയറി 500 പവന്‍ സ്വര്‍ണാഭരണങ്ങളും 50 ലക്ഷത്തിന്‍റെ വജ്രം പതിപ്പിച്ച ആഭരണങ്ങളുമാണ് കവര്‍ച്ച ചെയ്തത്. ഈ കേസിന്‍റെ അന്വേഷണം എവിടെയും എത്തിയിട്ടില്ല.




Keywords: Thrissur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.