ദേളി[www.malabarflash.com] മഹല്ല് നവകാലം നവചുവടുകള്‍ എന്ന പ്രമേയവുമായി സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ദേളി സഅദാബാദില്‍ പൂര്‍ത്തിയായി.
ഒക്ടോബര്‍ 10 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് സയ്യിദ് മുഹമ്മദ് ഇബ്രാഹിം അല്‍ ഹൈദ്രൂസി തങ്ങളുടെ നേതൃത്വത്തില്‍ നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തോടെ ആരംഭിക്കുന്ന സമ്മേളനം സഅദാബാദില്‍ പ്രത്യേകം സജ്ജമാക്കിയ മഖ്ദൂം നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡ് കൊല്ലംബാടി അബ്ദുല്‍ ഖാദര്‍ സഅദി പതാക ഉയര്‍ത്തും.
ജാമിഅ സഅദിയ്യ പ്രിന്‍സിപ്പല്‍ എ.കെ.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി എ.പി.അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത് അവരുടെ അദ്ധ്യക്ഷതയില്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്, അഡ്വ.എന്‍.മുഹമ്മദ് ശുഹൈബ് കോഴിക്കോട്, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, പ്രൊഫസര്‍ സ്വാലിഹ് സഅദി തളിപ്പറമ്പ എന്നിവര്‍ ആദര്‍ശ പഠനം, സ്ഥാപന മഹല്ല്-നിയമ പഠനം, സംസ്‌കരണം, സംഘടന എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഉച്ചക്ക് 2 മണിക്ക് രണ്ടാം സെഷന്‍ സംയുക്ത ജമാഅത്ത് ഖാളി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരുടെ ആമുഖ പ്രസംഗത്തോടെ ആരംഭിക്കും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട മഹല്ലുകള്‍ക്ക് സഹായ വിതരണവും നടക്കും.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വൈകുന്നേരം 5 മണിക്ക് സമാപിക്കും.
സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ്. അബ്ദുള്ള കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ടി.പി.അബ്ദുല്‍ റസാഖ് സഅദി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, സി.കെ.അബ്ദുല്‍ ഖാദര്‍ ദാരിമി മാണിയൂര്‍, അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ക്യാമ്പ് അമീറായിരിക്കും.
ജില്ലയിലെ 200ഓളം സ്ഥാപന മഹല്ലുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപന മേധാവികള്‍, മഹല്ല് ഭാരവാഹികള്‍ എന്നിവരില്‍നിന്ന് തെരെഞ്ഞെടുക്കുന്നവരാണ് സമ്മേളന പ്രതിനിധികള്‍. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി.
എസ്.എ.അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതവും സ്വലാഹുദ്ധീന്‍ അയ്യൂബി നന്ദിയും പറയും.
അബ്ദുല്‍ വഹാബ്, ഇബ്രാഹിം സഅദി, അബ്ദുല്‍ നാസര്‍ ബന്താട്, അബ്ദുല്‍ റഹ്മാന്‍ കല്ലായി, അബ്ദള്ളാഹി സഅദി ചിയ്യൂര്‍, അബ്ദല്‍ നാസര്‍, ഇസമാഈല്‍ സഅദി പാറപ്പള്ളി, കെ.പി.മുഹമ്മദ് നെക്രാജ്, ഹാഫിള് അഹ്മദ് സഅദി, എം.ടി.പി.അബ്ദുള്ള എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment