ജക്കാര്‍ത്ത:[www.malabarflash.com] ദിനംപ്രതി വര്‍ധിച്ചു വരുന്ന പീഡനങ്ങളെ നിയന്ത്രിക്കാന്‍ ഇന്തൊനീഷ്യ പുതിയ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നു.
കൊച്ചു കുഞ്ഞുങ്ങളെ പോലും മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ പിച്ചിചീന്തി പീഡിപ്പിക്കുന്ന സംഭവങ്ങളാണ് പലപ്പോഴും നടക്കുന്നത്. ഇതിന് ഒരു അവസാനം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ പുതിയൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ മരുന്നുകുത്തിവച്ച് ഷണ്ഡരാക്കി മാറ്റാനാണ് തീരുമാനം. പുരുഷന്‍മാരിലെ സ്ത്രീ ഹോര്‍മോണ്‍ കുത്തിവച്ച് കുറ്റവാളികളുടെ പുരുഷത്വം നശിപ്പിക്കുകയാണ് ചെയ്യുക. ഇത് നിലവില്‍ വന്നാല്‍ പീഡന കുറ്റകൃത്യങ്ങളുടെ അളവ് കുറയുമെന്ന് ഇന്തൊനീഷ്യന്‍ മന്ത്രിസഭ അവകാശപ്പെടുന്നു.
കുറ്റകൃത്യം ചെയ്യും മുന്‍പ് ഇക്കൂട്ടര്‍ ആയിരം വട്ടം ആലോചിക്കും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് പ്രസെറ്റ്യോ പറഞ്ഞു. പ്രസിഡന്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ശിക്ഷ പ്രാബല്യത്തില്‍ വരും.
നിലവില്‍ പോളണ്ടിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും ഈ നിയമമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി നിയമം കൊണ്ടുവന്നതു ദക്ഷിണ കൊറിയയാണ്.
Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment