Latest News

ഇരുപത്തിയെട്ടുകാരന്‍ വധുവാക്കിയത് പാവയെ

ബീജിംഗ്:[www.malabarflash.com] ചൈനയില്‍ ഇരുപത്തിയെട്ടുകാരന് നവ വധുയായത് പാവ. ആരുടെ മനസിനെ ആകര്‍ഷിക്കാന്‍ കഴിയുന്ന സുന്ദരിയായ പാവ. എന്നാല്‍ പാവയെ വിവാഹം കഴിച്ചു എന്നു കേള്‍മ്പോള്‍ കൗതുകം തോന്നാം. പാവയെ ആരെങ്കിലും വിവാഹം കഴിക്കുമോ അതിനാരെങ്കിലും തയ്യാറാകുമോ .

എന്നാല്‍ ചൈനയില്‍ ഇരുപത്തിയെട്ടുകാരനായ യുവാവ് ഇതിന് തയ്യാറായി. ഇതിന് പിന്നിലെ കാരണം കൂടി വ്യക്തമാകുമ്പോള്‍ വാര്‍ത്തയോടുള്ള കൗതുകം വിട്ടകന്ന് പയ്യനോട് ബഹുമാനം തോന്നും. താന്‍ ഒരു അര്‍ബുദ രോഗിയാണെന്ന തിരിച്ചറിവാണ് ഈ വിവാഹത്തിന് പിന്നില്‍. എങ്ങനെയാണ് അര്‍ബുദവും വിവാഹവും തമ്മില്‍ ഒന്നിക്കുന്നതെന്നാകും മനസില്‍ ഉയരുന്ന ആശങ്ക.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവ് നടത്തിയ പരിശോധനയെ തുടര്‍ന്ന് താന്‍ കാന്‍സര്‍ ബാധിതനാണെന്ന് സത്യം തിരിച്ചറിഞ്ഞത്. ഇതോടെ ഇനി എത്രനാള്‍ ജീവിതമെന്ന വലിയ ചോദ്യം യുവാവിന് മുന്നില്‍ ശേഷിച്ചു. എന്നാല്‍ ജീവിതം കുറച്ചു മാത്രം ശേഷിക്കുമ്പോള്‍ വിവാഹം എന്ന തന്റെ ആഗ്രഹം സാധിക്കുന്നതിനായി യുവാവ് കണ്ടെത്തിയ മാര്‍ഗമായിരുന്നു പാവയെ വധുവായി സ്വീകരിക്കുക എന്നത്.

ആയുസ് എണ്ണപ്പെട്ട സ്ഥിതിയ്ക്ക് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അവളുടെ ജീവിതം കൂടി പാഴാക്കാന്‍ ആഗ്രഹിക്കാത്തതു കൊണ്ടാണ് പാവയെ വിവാഹം ചെയ്യാന്‍ തയ്യാറായതെന്ന് യുവാവ് പറയുന്നു.

എന്നാല്‍ ഈ വിവാഹത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. ഇത് യുവാവിന്റെ ഒരു വിപണ തന്ത്രമാണെന്നും പലരും പറയുന്നത്. വെള്ള വിവാഹവസ്ത്രവും കിരീടവുമൊക്കെ ധരിച്ച വധുവിന്റെ കൂടെ നിന്ന് യുവാവ് തന്റെ ഫോേട്ടായ്ക്കും പോസ് ചെയ്തു. ചിത്രങ്ങള്‍ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.