ഓകെ കണ്‍മണിയിലും 100 ഡേയ്‌സ് ഓഫ് ലൗവിലും അസ്സല്‍ പ്രണയനായകനായി വിലസിയ ദുല്‍ഖര്‍ സല്‍മാന്‍ ഭര്‍ത്താവാകുന്നു. അടുത്ത ചിത്രത്തിലാണ് ദുല്‍ഖര്‍ ഭര്‍ത്താവായി അഭിനയിക്കുന്നത്. [www.malabarflash.com]
ദുല്‍ഖറിന്റെ ഭാര്യയായി അഭിനയിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട മലര്‍, സായി പല്ലവിയും. ചിത്രത്തില്‍ അഞ്ജലിയെന്നാണ് സായി പല്ലവിയുടെ പേര്. സിദ്ധാര്‍ത്ഥ് എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്.
ഒരു ന്യൂജനറേഷന്‍ ബാങ്കില്‍ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറാണ് സിദ്ധാര്‍ത്ഥ്. അഞ്ചുവയസുമുതല്‍ 28 വയസുവരെയുള്ള സിദ്ധാര്‍ത്ഥിന്റെ ജീവിതമാണ് സിനിമ. കോളജ് ജീവിതവും അതിനുശേഷമുള്ള ദാമ്പത്യവുമെല്ലാം സിനിമയില്‍ പറയുന്നു. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ചെമ്പന്‍ വിനോദ്, വിനായകന്‍, സൗഭിന്‍ ഷാഹീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment