കോട്ടയം:[www.malabarflash.com] ചികിത്സാ പിഴവിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ സജിന്‍ ലൂക്കോസാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് കേരളത്തില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് ഇല്ലെന്ന് പോലീസ് പറഞ്ഞു. ജോര്‍ജിയയില്‍നിന്നാണ് ഇയാള്‍ ഡോക്ടറേറ്റ് സമ്പാദിച്ചതെന്നാണ് അന്വേഷണത്തില്‍ പോലീസ് കണ്‌ടെത്തിയത്.
ചികിത്സാ പിഴവിനെത്തുടര്‍ന്ന് മുട്ടപ്പള്ളി സ്വദേശി സയോമി (അല്‍ഫോണ്‍സാ -23) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വിറക് മുറിച്ചുകൊണ്ടിരിക്കെ സയോമിയുടെ ഇടത് കൈയിലെ തള്ളവിരലിന്റെ അഗ്രഭാഗത്ത് വെട്ടേറ്റു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈയിലെ മുറിവിനു കുത്തിവയ്‌പെടുത്ത സയോമി ഗുരുതരാവസ്ഥയിലാകുകയും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയുമായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment