ലണ്ടന്‍:[www.malabarflash.com] ലണ്ടനിലെ പ്രശസ്ത ആര്‍ട്ട് സ്റ്റുഡിയോയുടെ മേല്‍ക്കൂരയില്‍ പൂര്‍ണ്ണനഗ്‌നയായി ഒരു യുവതി. ശനിയാഴ്ച രാവിലെയാണ് ടോണ്‍ ബീഹാര്‍ സ്റ്റുഡിയോയുടെ മുകളില്‍ യുവതിയെ കണ്ടെത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ആര്‍ട്ട് ഗ്യാലറി അധികൃതര്‍ രംഗത്തെത്തിയത്.
സൈറ്റ് എന്ന് പേരിട്ട എക്‌സിബിഷന്റെ ഭാഗമായാണ് യുവതി കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. മണിക്കൂറോളം മേല്‍ക്കൂരയില്‍ ഇരുന്ന യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്താനും മറ്റുമായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. പോപ്പി ജാക്‌സണ്‍ എന്ന യുവതിയാണ് എക്‌സിബിഷന്റെ ഭാഗമായി ഇത്തരമൊരു സാഹസികത ചെയ്തതെന്ന് ലണ്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാക്വല്‍ റോഡ്രിഗസ് എന്ന ട്വിറ്റര്‍ അക്കാണ്ടില്‍ നിന്നാണ് യുവതിയുടെ ചിത്രം ആദ്യമായി പുറത്തുവന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ അഞ്ചു മണി വരെയാണ് യുവതി പൂര്‍ണ്ണനഗ്‌നയായി ഇവിടെ ഇരുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment