കാസര്‍കോട്: [www.malabarflash.com]വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ ബെദ്ദീമല പാത്തൂരില്‍ എല്‍ഡിഎഫ് കുടുംബയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പി. കരുണാകരന്‍ എംപിയുടെ വാഹനം തടഞ്ഞ പത്തോളംയുഡിഎഫ് പ്രവര്‍ത്തകര്‍ ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി കാസര്‍കോട്ടേക്കു വരുമ്പോഴായിരുന്നു സംഭവം. വാഹനം തടഞ്ഞുനിര്‍ത്തി യുഡിഎഫുകാര്‍ എംപിയെയും ഒപ്പമുണ്ടായിരുന്ന നേതാക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടര്‍ന്ന് എംപി പരാതി നല്‍കുകയായിരുന്നു.
സ്വതന്ത്രമായ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം തടയാനുള്ള ശ്രമമാണിതെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ പ്രതിഷേധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment