Latest News

അനില്‍ കുമാറിന്റെ ദുരൂഹ മരണത്തിന് 12 വര്‍ഷം; എന്നിട്ടും തുമ്പായില്ല

നീലേശ്വരം:[www.malabarflash.com] നീലേശ്വരം ഹൈവേ ജംഗ്ഷനിലെ ശ്രീകൃഷ്ണ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ചന്തേരയിലെ രാമചന്ദ്രന്റെ മകന്‍ ഏ.വി.അനില്‍ കുമാറിന്റെ ദുരൂഹ മരണത്തിന് പന്ത്രണ്ട് കൊല്ലം കഴിഞ്ഞിട്ടും തുമ്പു കണ്ടെത്താന്‍ കഴിഞ്ഞില്ല.

2003 നവംബര്‍ മൂന്നിനാണ് അനില്‍കുമാറിന്റെ മൃതദേഹം ചെറുവത്തൂര്‍ മയിച്ച റെയില്‍വെ ട്രാക്കില്‍ കാണപ്പെട്ടത്. അനില്‍കുമാറിന്റെ മരണം കൊലപാതകമാണെന്ന് അന്നു തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
പിതാവ് രാമചന്ദ്രന്റെ പരാതിയെത്തുടര്‍ന്ന് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും മരണ കാരണം കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും അവര്‍ക്കും കേസ് തെളിയിക്കാനായില്ല. 

അനില്‍ കുമാറിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നീലേശ്വരത്തെ ഡ്രൈവിംഗ് സ്‌കൂളിന്റെ ഒരു ബ്രാഞ്ച് തൃക്കരിപ്പൂരില്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് അനില്‍കുമാറിന്റെ ദുരൂഹ മരണം നടന്നത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.