കൊണ്ടോട്ടി:[www.malabarflash.com] ദുബായിയില്‍നിന്നു കരിപ്പൂരിലെത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന് 3.5 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. രാവിലെ 10.30ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍വേസ് വിമാനത്തിന്റെ സീറ്റിനടിയില്‍നിന്നാണു സ്വര്‍ണം കണ്ടെത്തിയത്.
14 കഷണങ്ങളാക്കി മുറിച്ചു വിമാനത്തിലെ ലൈഫ് ജാക്കറ്റ് അറയില്‍ ഒളിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ ദൈനംദിന പരിശോധനയ്ക്കിടെയാണു സീറ്റിനടിയിലെ ലൈഫ് ജാക്കറ്റ് തുറന്നുവച്ചതായി കണ്ടെത്തിയത്. തുടര്‍ന്നു വിമാനത്തിലെ എന്‍ജിനിയറെ വിളിച്ചുവരുത്തി ലൈഫ് ജാക്കറ്റ് തുറന്നു സ്വര്‍ണം പുറത്തെടുക്കുകയായിരുന്നു.
282 ഗ്രാം വീതമുളള 14 സ്വര്‍ണക്കഷണങ്ങളാണുണ്ടായിരുന്നത്. കസ്റ്റംസ് പരിശോധന ശക്തമാക്കിയെങ്കിലും സ്വര്‍ണം കടത്തിയ യാത്രക്കാരനെ കണ്ടെത്താനായില്ല. വിമാന ജീവനക്കാരുടെയോ ശുചീകരണ തൊഴിലാളികളുടെയോ സഹായത്തോടെ പുറത്തു കടത്താനുളള ശ്രമമായിരുന്നുവെന്നു സംശയിക്കുന്നു.
പിടികൂടിയ സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 81,88,199 രൂപയും ഇന്ത്യന്‍ വിപണിയില്‍ 93,08,016 രൂപയും വിലവരും. യാത്രക്കാരനായി കസ്റ്റംസ് അന്വേഷണം തുടങ്ങി.വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന് 3.5 കിലോഗ്രാം സ്വര്‍ണം പിടികൂടിവിപണിയില്‍ 81,88,199 രൂപയും ഇന്ത്യന്‍ വിപണിയില്‍ 93,08,016 രൂപയും വിലവരും. യാത്രക്കാരനായി കസ്റ്റംസ് അന്വേഷണം തുടങ്ങി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment