Latest News

അലഞ്ഞ് തിരിയുന്നവര്‍ക്ക് ആശ്രയമായ സ്‌നേഹാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെ്‌യ്തു

മഞ്ചേശ്വരം:[www.malabarflash.co] തെരുവില്‍ അലഞ്ഞ് നടക്കുന്ന മാനസിക രോഗികളെ, മരുന്നും ഭക്ഷണവും താമസ സൗകര്യവും നല്‍ സംരക്ഷിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമായ സ്‌നേഹാലയത്തിന്റെ പുതിയ കെട്ടിടം മംഗലാപുരം ബിഷപ് അലേഷ്യസിന്റെ അധ്യക്ഷതയില്‍ ശകുന്തള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ യു.കെ. യൂസഫ്, മംഗലാപുരം മേയര്‍ ജെസിന്‍ ആള്‍ഫ്രഡ്, ഗുരുകൃപ, ഫാദര്‍ വിന്‍സന്റ്, ഡിസോസ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്‌നേഹാലയത്തിന്റെ സാരഥി ജോസഫ് ക്രാഡററ സ്വാഗതവും റഫീഖ് മംഗലാപുരം നന്ദിയും പറഞ്ഞു.
കാസര്‍കോട്ടെയും മംഗലാപുരത്തെയും ആയിരത്തോളം രോഗികള്‍ക്ക് എല്ലാ ദിവസവും ഭക്ഷണവും സ്‌നേഹാലയം നല്‍കി വരുന്നുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.