കാസര്‍കോട്:[www.malabarflash.com] തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതായി കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം നിശ്ചലമാണ്. അതിനാല്‍ മണ്ഡലം പ്രസിഡന്റ് ജി.നാരായണനെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡുചെയ്തതായും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ഉമേശ് അണങ്കൂര്‍, പി.കെ.വിജയന്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രവര്‍ത്തനത്തിന് നേതൃത്വംകൊടുക്കേണ്ട മണ്ഡലം പ്രസിഡന്റ് പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്ക്കുകയും അദ്ദേഹം കൗണ്‍സിലറായിരുന്ന വാര്‍ഡ് നഷ്ടപ്പെടുകയും ചെയ്തുവെന്ന് ബ്ലോക്ക് കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം നിശ്ചലമാണ്. അതിനാല്‍ മണ്ഡലം പ്രസിഡന്റ് ജി.നാരായണനെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡുചെയ്തതായും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ഉമേശ് അണങ്കൂര്‍, പി.കെ.വിജയന്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment