ശബരിമല:[www.malabarflash.com] അപ്രതീക്ഷിതമായി പെയ്ത കനത്തമഴയേത്തുടര്‍ന്നു പമ്പയില്‍ വെള്ളമുയര്‍ന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കിടന്നിരുന്ന വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. ബുധനാഴ്ച വൈകുന്നേരം പെയ്ത മഴയിലാണ് പമ്പാനദി കരകവിഞ്ഞത്.
രാത്രിയോടെ പമ്പ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിനടിയിലാകുകയായിരുന്നു. വടംകെട്ടിയും മറ്റും ഒഴുക്കില്‍പെട്ട വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്.
പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കിടന്നിരുന്ന വാഹനങ്ങളില്‍ പലതും അയ്യപ്പഭക്തരും പോലീസും ചേര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്കു തള്ളിനീക്കി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം സന്നിധാനത്തേക്കു പുറപ്പെട്ട അയ്യപ്പഭക്തരെയും വാഹനഡ്രൈവര്‍മാരെയും മടക്കിക്കൊണ്ടുവരാനായി അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്.

പമ്പയില്‍ കുളിക്കുന്നതും വിലക്കിയിരിക്കുകയാണ്. അസിസ്റ്റന്റ് കളക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment