രാംപുര്‍:[www.malabarflash.com] അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നു കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ കുഞ്ഞിന്റെ തല മുറിഞ്ഞുപോയി. ഉത്തര്‍പ്രദേശിലെ രാംപുരില്‍ ഞായറാഴ്ചയായിരുന്നു ദാരുണസംഭവം. അഹമദ്‌നഗര്‍ സ്വദേശിയായ 35കാരിയാണ് അമ്മയെന്നാണു റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ചയാണു പ്രസവത്തിനായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തിങ്കളാഴ്ച പ്രതിഷേധം ആരംഭിച്ചതോടെയാണു വാര്‍ത്ത പുറംലോകമറിഞ്ഞത്. മുറിഞ്ഞുപോയ കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ ആശുപത്രി അധികൃതര്‍ കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നേഴ്‌സിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോ. തൈയാബ ഇഖ്ബാല്‍, മാധുരി എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment