ഒറ്റപ്പാലം:[www.malabarflash.com] പത്തിരിപ്പാലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പിതാവിനും മകനും കുത്തേറ്റു. കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം എടവനക്കാട് വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (46), മകന്‍ റെജബ് (18) എന്നിവരെ സാരമായ പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസില്‍ ഗഫൂറിന്റെ ബന്ധുവായ കൊടുങ്ങല്ലൂര്‍ സ്വദേശിയെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തിരിപ്പാല സ്വദേശിയായ യുവതിയുടെ വിവാഹം നടന്ന സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു കത്തിക്കുത്ത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ വരന്റെ സംഘത്തോടൊപ്പമെത്തിയവരാണ് ആക്രമിച്ചയാളും കുത്തേറ്റവരും.
കുടുംബ സ്വത്തു വീതം വച്ചതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന അഭിപ്രായഭിന്നതകളും തര്‍ക്കവുമാണു കത്തിക്കുത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. വിവാഹ വേദിയിലുണ്ടായ വാക്തര്‍ക്കത്തിനിടെ അപ്രതീക്ഷിതമായി റെജബ് ആക്രമിക്കപ്പെടുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടെ പിതാവ് ഗഫൂറിനും കുത്തേറ്റു.
റെജബിന്റെ വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഗഫൂറിന്റെ വലതു കയ്യിലെ തോളിനു താഴെയും വിരലുകളിലുമാണു മാരകമായ മുറിവുകള്‍. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരെയും രാത്രി വിദഗ്ധ ചികില്‍സയ്ക്കു തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി പൊലീസിനു ലഭിച്ചതായാണു വിവരം. ആക്രമിച്ചയാള്‍ വിദേശത്തായിരുന്നെന്നും ഈയിടെയാണു നാട്ടില്‍ തിരിച്ചെത്തിയതെന്നും പൊലീസ് പറഞ്ഞു. സിഐ എം.വി. മണികണ്ഠന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment