കാസര്‍കോട്:[www.malabarflash.com] ഖത്തറില്‍ മരണപ്പെട്ട തെക്കില്‍ ഉക്രംപാടിയിലെ നൗഷാദിന്റെ കുടുംബത്തിന് തലചായ്ക്കാന്‍ ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കും. ഖത്തറില്‍ അറബിയുടെ വീട്ടില്‍ ഡ്രൈവറായിരിക്കെയാണ് നൗഷാദ് മരണപ്പെട്ടത്.
കുടുംബത്തിന്റെ ആശ്രയമായിരുന്നു നൗഷാദ്. നിര്‍ദ്ദന കുടുംബത്തില്‍പ്പെട്ട നൗഷാദിന്റെ മരണത്തോടെ കുടുംബം അനാഥരാവുകയായിരുന്നു. നൗഷാദിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയാണ് ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കുന്നത്.
കഴിഞ്ഞ ദിവസം തെക്കിലില്‍ നടന്ന പരിപാടിയില്‍ ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ നിര്‍വഹിച്ചു. ചടങ്ങ് ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്ക്യാര ഉദ്ഘാടനം ചെയ്തു. ടി.എന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് പി.സി അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു.
ഉദുമ മണ്ഡലം പ്രസിഡണ്ട് മജീദ് ചെമ്പരിക്ക, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മുട്ടം മഹമൂദ്, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി കബീര്‍ തെക്കില്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം ശംസുദ്ദീന്‍ തെക്കില്‍, അബ്ബാസ് ബന്താട്, ബെളിഞ്ചം അബ്ദുല്ല, ടി.പി അഷ്‌റഫ് സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment