Latest News

കാശ്മീരിന് വേണ്ടത് കേരളാ മോഡല്‍: കാശ്മീര്‍ വിദ്യഭ്യാസ മന്ത്രി

ശ്രീനഗര്‍:[www.malabarflash.com] ഉത്തരേന്ത്യയിലെ വൈജ്ഞാനീക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് യെസ് ദുബൈ ഗ്രാന്റ് സ്‌കൂള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ കാശ്മീരിന് സമര്‍പ്പിച്ചു.

ശ്രീനഗര്‍ സൈനകോട്ടില്‍ നടന്ന ചടങ്ങിന് മതരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സാക്ഷിയായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജമ്മു കാശ്മീര്‍ വിദ്യഭ്യാസ മന്ത്രി നഈം അക്തര്‍ ഉദ്ഘാടനം ചെയ്തു. 

കാശ്മീരിന്റെ വിദ്യഭ്യാസ പുരോഗതിക്ക് കേരളാ മോഡല്‍ അനിവാര്യമാണെന്നും, ശൈഖ് അബൂബക്കറിന് കീഴില്‍ നടക്കുന്ന വൈജ്ഞാനീക സേവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതിന്നാവശ്യമായ സര്‍ക്കാറിന്റെ പൂര്‍ണപിന്തുണ അദ്ദേഹം ഉറപ്പു നല്‍കി. 

വിദ്യഭ്യാസം സാമൂഹ്യ ബാധ്യതയാണെന്ന് മുഖ്യപ്രഭാഷണത്തില്‍ കാന്തപുരം പ്രസ്താവിച്ചു. കാശ്മീരിലെ വിദ്യഭ്യസ വികാസത്തിന് വിപുലമായ പദ്ധതികള്‍ ആ വിഷ്‌കരിച്ചിട്ടുണ്ടെന്നും ദുബൈ ഗ്രാന്റ് സ്‌കൂള്‍ മാറ്റത്തിന്റെ തുക്കെമാണെന്നും അദ്ദേഹം അറീയിച്ചു. ഭാവിയില്‍ സര്‍വ്വകലാശാലക്കു സമാനമായ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. 

കാശ്മീരിനെ മാറ്റി പണിയാനുള്ള തീവ്രയത്‌നങ്ങള്‍ക്ക് കാശ്മീര്‍ ജനതയുടെ പിന്തുണയുണ്ടാകണമെന്ന് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി ആവശ്യപ്പെട്ടു. ചടങ്ങിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമസ്ത മുശാവറ അംഗം തെന്നല അബൂ ഹനീഫല്‍ ഫൈസി, മന്ത്രിമാരായ ബിശാറത്ത് ബുഖാരി, സൈഫുദീന്‍ ഭട്ട്, മുന്‍മന്ത്രി ഡോ.ശാഫി , ശൗഖത്ത് ബുഖാരി, ഇ.എന്‍ അഷ്‌റഫ്. ചടങ്ങില്‍ പങ്കെടുത്തു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.