ഉദുമ[www.malabarflash.com]: 7ാം മത് ബേക്കല്‍ ഉപജില്ല കായിക മേള വ്യാഴാഴ്ച മുതല്‍ 14 വരെ കോട്ടിക്കുളം ഗവ: ഫിഷറീസ് യു പി സ്‌കൂള്‍ യംങ്ങ് ബ്രദേഴ്‌സ് ക്ലബ്ബ് മൈതാനിയില്‍ നടക്കും. കായിക മേളയില്‍ കൊളുത്താനുള്ള ദീപശിഖ കഴിഞ്ഞ വര്‍ഷം മേള നടന്ന ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദേശീയ പ്രോം കബഡി താരം ഇ.വി.അനൂപ് കായിക താരങ്ങള്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്‌കൂള്‍ പ്രധാനധ്യപകന്‍ ടി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബേക്കല്‍ എ.ഇ.ഒ കെ.രവിവര്‍മ്മന്‍, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഗിരിജ ഭായി, സംഘാടക സമിതി ചെയര്‍മാന്‍ ജി.സന്തോഷ് കുമാര്‍, ബാലകൃഷ്ണന്‍ നാറോത്ത്, കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ.വേണു സ്വാഗതവും, ടി. സതിഷന്‍ നന്ദിയും പറഞ്ഞു.
കായിക മേളയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.ഹരിശ്ചന്ദ്ര നായിക്ക് ഉദ്ഘാടനം ചെയ്യും.14 ന് ശനിയാഴ്ച സമാപന സമ്മേളനം ഉദുമ എം.എല്‍.എ.കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ഡി.ഇ.ഒ.മഹാലിംഗേശ്വര രാജ് സമ്മാന വിതരണം നിര്‍വ്വഹിക്കും.

മൂന്ന്ദിനങ്ങളിലായിനടക്കുന്നമേളയില്‍ ഉപ ജില്ലയിലെ 3000 ത്തോളം കായിക താരങ്ങള്‍ 250 ത്തോളം ഇനങ്ങളില്‍ മത്സരിക്കും.
No comments:
Post a Comment