ഷാര്‍ജ:[www.malabaflash.com] സെന്‍സസ് കണക്കെടുക്കാനെത്തിയവരെ കണ്ട് സി.ഐ.ഡികളാണെന്ന് തെറ്റിദ്ധരിച്ച് കെട്ടിടത്തില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. ഷാര്‍ജ മുവൈലയിലാണ് സംഭവം. 31 കാരനായ ബംഗ്‌ളാദേശ് സ്വദേശിയാണ് മരിച്ചത്.
ഈ മാസം ആദ്യം സെന്‍സസ് സംഘത്തെ തെറ്റിദ്ധരിച്ച് 57 കാരനായ ഇന്ത്യന്‍ സ്വദേശിയും കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചിരുന്നു. അല്‍ബുത്തീനയിലെ അപാര്‍ട്‌മെന്റിലായിരുന്നു സംഭവം. അനധികൃത താമസക്കാരാണ് അറസ്റ്റ് ഭയന്ന് അതിസാഹസികതക്ക് മുതിരുന്നത്.
ഷാര്‍ജയില്‍ നടന്നുകൊണ്ടിരിക്കുന്ന കാനേഷുമാരി കണക്കെടുപ്പിന്റെ ഭാഗമായാണ് ഔദ്യോഗിക സംഘം ഇയാളുടെ അപാര്‍ട്‌മെന്റിലെത്തിയത്. വാതിലിന് മുട്ടിയപ്പോള്‍ തുറന്നെങ്കിലും പേരും ഐ.ഡിയും ചോദിച്ചതോടെ അകത്തേക്ക്‌പോയ യുവാവി ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പോലീസിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സമീപത്തു വസിക്കുന്നവര്‍ നോക്കിനില്‍ക്കെയാണ് ഇയാള്‍ ചാടിയത്.
ഈ മാസം ആദ്യം സെന്‍സസ് സംഘത്തെ തെറ്റിദ്ധരിച്ച് 57 കാരനായ ഇന്ത്യന്‍ സ്വദേശിയും കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചിരുന്നു. അല്‍ബുത്തീനയിലെ അപാര്‍ട്‌മെന്റിലായിരുന്നു സംഭവം. അനധികൃത താമസക്കാരാണ് അറസ്റ്റ് ഭയന്ന് അതിസാഹസികതക്ക് മുതിരുന്നത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment