കൊച്ചി:[www.malabarflash.com] മയക്കുമരുന്നു നല്‍കിയാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍വാണിഭത്തിനായി ബെഗംളുരുവില്‍ നിന്നും കൊച്ചിയിലെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
ആദ്യതവണ പീഡിപ്പിച്ചശേഷം വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് അതുകാട്ടി ഭീഷണിപ്പെടുത്തിയുമാണ് ഈ രംഗത്ത് തുടരാന്‍ നിര്‍ദ്ദേശിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

പെണ്‍കുട്ടി നിരവധി തവണ പീഡനത്തിരയായിതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. സംഘത്തിലെ മുഖ്യകണ്ണിയായ കൊച്ചി സ്വദേശിയായ ജോഷിയാണ് പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിനായി പ്രേരിപ്പിച്ചത്. പിടിയിലായ അബൂബക്കറെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്.
അന്യസംസ്ഥാനത്തു നിന്നുള്ള ഇരകളെ കണ്ടെത്താന്‍ ബെംഗളൂരുവില്‍ ജോഷി റിക്രൂട്ടിംഗ് ഏജന്‍സി തുടങ്ങി. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഏജന്റുമാരാണെന്ന് വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കിയാണ് ഇരകളെ വലയിലാക്കിയത്. ഏജന്‍സിയെ സമീപിച്ച പെണ്‍കുട്ടികളെ റാക്കറ്റിലേക്ക് എത്തിച്ചത് കഴിഞ്ഞ ദിവസം അറസ്റ്റിലായ കോട്ടയം സ്വദേശിനി ലിനീഷ് മാത്യുവാണ്. എറണാകുളം സ്വദേശി ജോയ്‌സ് എന്നയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment