കുവൈത്ത് സിറ്റി:[www.malabarflash.com] ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എം.സി.സി) 22ാം വാര്‍ഷികാഘോഷവും ജൈംഷീര്‍ കൈനിക്കരയുടെ ഇശല്‍ വിരുന്നും സംഘടിപ്പിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരീഫ് താമരശ്ശേരി അധ്യക്ഷത വഹിച്ചു.
സുവനീര്‍ ഹംസ പയ്യന്നൂരിന് നല്‍കി വിജയന്‍ കാരയില്‍ പ്രകാശനം ചെയ്തു. സാം പൈനുംമൂട് (കല), പി.ടി. ശരീഫ് (കെ ഐ .ജി) , സഗീര്‍ തൃക്കരിപ്പൂര്‍(കെ കെ എം എ), രാജീവ് ജോണ്‍ (കേരള അസോസിയേഷന്‍), അബ്ദുല്‍ ഫത്താഹ് തയ്യില്‍ (മീഡിയ ഫോറം) , അയ്യൂബ് കച്ചേരി, ഹംസ പയ്യന്നൂര്‍, എന്നിവര്‍ സംസാരിച്ചു. ഹമീദ് മധൂര്‍ സ്വാഗതവും ശരീഫ് കൊളവയല്‍ നന്ദിയും പറഞ്ഞു.
കുവൈത്തിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖര കലാകാരന്മാര്‍ക്കും പ്രായോച്ചകര്‍ക്കും മോമെന്‌ടോ നല്കി. ശാരീരിക വൈകല്യമുണ്ടായിട്ടും തളരാത്ത മനസ്സുമായി ജംഷീര്‍ കൈനിക്കര അവതരിപ്പിച്ച മെട്രോ മെഡിക്കല്‍ കെയര്‍ ഇശല്‍ വിരുന്ന് ആസ്വാദ്യകരമായി.
ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കി ജംഷീര്‍ അവതരിപ്പിച്ച പാട്ടുകള്‍ കേള്‍വിക്കാരെ കണ്ണീര ണിയിച്ചു റാഫി കല്ലായി, യാസര്‍ കരിങ്കല്ലത്താണി, ജൂലിയ അനില്‍ എന്നിവരും ഗാനങ്ങളാലപിച്ചു. ഒപ്പനയും അരങ്ങേറി.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment