കാസര്‍കോട്:[www.malabarflash.com] മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുരുത്തി, ബെദിര പ്രദേശങ്ങളില്‍ തീവ്രവാദ സംഘടന പ്രവര്‍ത്തകര്‍ വ്യാപകമായി നടത്തിയ അക്രമ സംഭവങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും വാര്‍ഡ് പ്രസിഡണ്ട് സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ പരാതികളുടെ പേരില്‍ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കൊലക്കേസ് പ്രതിയടക്കമുള്ള തീവ്രവാദ സംഘടന പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന ചില പോലീസുകാരുടെ നടപടികളാണ് കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
നാടിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും നിയോഗിക്കപ്പെട്ട പോലീസ് സാമൂഹ്യ ദ്രോഹികളുടെ പിണിയാളുകളാകുന്നത് നാടിന്റെ സമാധാനത്തിന് ഏറെ കോട്ടമുണ്ടാക്കുമെന്ന് യോഗം മുന്നറയിപ്പ് നല്‍കി.
പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എം മുനീര്‍ സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുല്‍ ഖാദര്‍ ബങ്കര, എ.എ അബ്ദുല്‍ റഹ്മാന്‍, കെ.എം ബഷീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി, അബ്ബാസ് ബീഗം, കെ.എം സൈനുദ്ദീന്‍ ഹാജി, വസീം ഫോര്‍ട്ട് റോഡ്, സി.അബ്ദുല്ല, ടി.എ ഖാലിദ്, കെ.എ അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ് മുഷ്താഖ്, എം.പി അബൂബക്കര്‍, സുബൈര്‍ പടുപ്പില്‍, കെ.എ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖയ്യൂം മാളിക, ആമു ചേരൂര്‍, സി.എച്ച് മുഹമ്മദ് ശാഫി, വി. മുഹമ്മദ് ബേഡകം, ഹമീദ് ബെദിര, സി.എ അബ്ദുല്ലക്കുഞ്ഞി, ബി.എ കുഞ്ഞാമദ്, സി.എ ഇബ്രാഹിം, ലത്തീഫ് ചാലക്കുന്ന്, ടി.കെ അഷ്‌റഫ്, കെ.എം ഇബ്രാഹിം, എ.കെ. മുഹമ്മദ് കുഞ്ഞി, അമീര്‍ പച്ചക്കാട്, എ.എ അസീസ്, പി.വി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് വെല്‍ക്കം, കെ.എ ഹബീബ് റഹ്മാന്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ സഅദി, എം.അബ്ദുല്‍ അമാന്‍, ബായിക്കര അബ്ദുല്ലക്കുഞ്ഞി ഹാജി, കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, മുഹമ്മദ് ശരീഫ് സാഹിബ്, അബ്ബാസ് ബേക്കി, എം. ഖമറുദ്ദീന്‍, അബ്ദുല്ല കെ.കെ.പുറം, മുജീബ് കെ.കെ.പുറം, ടി.എ അബ്ദുല്ല, ശംസുദ്ദീന്‍ തായല്‍, എന്‍.എ റസാഖ്, ബി.എം അബ്ദുല്‍ റഹ്മാന്‍, എം.എസ്. താജുദ്ദീന്‍, കെ.എക്‌സ് മുഹമ്മദലി, എന്‍.ഇ അബ്ദുല്‍ റഹ്മാന്‍, പി.അഹമ്മദ് കുട്ടി ഹാജി, ടി.എച്ച് മുസമ്മില്‍, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, റസാഖ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment