തളിപ്പറമ്പ്:[www.malabarflash.com] തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ തളിപ്പറമ്പ് ഏഴാം മൈലില്‍ സിപിഎം-മുസ്‌ലിം ലീഗ് സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ പരിക്കേറ്റ ലീഗ് പ്രാദേശിക നേതാവ് മരിച്ചു. തളിപ്പറമ്പ് ഫാറുഖ് നഗര്‍ സ്വദേശിയും ലീഗ് മുനിസിപ്പല്‍ കമ്മറ്റി ട്രഷററുമായ കെ.വി.എം. കുഞ്ഞി (55) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മംഗലാപുരം ഇന്ത്യാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.40ഓടെയായിരുന്നു മരണം.
ബോംബേറില്‍ കുഞ്ഞിയടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മുക്കോലയിലെ എന്‍.യു. ഷാഫി (28), സി.അഷറഫ് (34) എന്നിവര്‍ മംഗലാപുരത്തും എം.ഷജീര്‍, വി.പി.സാബിര്‍, ഇ.കെ. അര്‍ഷാദ്, കെ. ജാഫര്‍, ജുനൈദ്, ഷാജിദ് എന്നിവര്‍ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്. വോട്ടെടുപ്പ് ദിവസമായ തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അക്രമം നടന്നത്.
വോട്ടെടുപ്പിനു ശേഷം പോളിംഗ് സ്‌റ്റേഷനായ കുറ്റിക്കോല്‍ മമ്പറമ്പ് എഎല്‍പി സ്‌കൂളില്‍ നിന്നും തളിപ്പറമ്പിലേക്കു പോവുകയായിരുന്ന ഒരുസംഘം ലീഗുകാരെ ആയുധങ്ങളുമായി സിപിഎം സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ബോംബ് പൊട്ടിയത്.
അക്രമത്തെ തുടര്‍ന്ന് മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. മുരളീധരന്‍, മുന്‍ കൗണ്‍സിലര്‍ സി.വി. ഗിരീശന്‍ തുടങ്ങി മുന്നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു. കെ.വി.എം. കുഞ്ഞിയുടെ മരണത്തെ തുടര്‍ന്ന് കൊലകുറ്റത്തിന് കേസ് ചാര്‍ജ് ചെയ്യുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി. മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ സഹോദരി പുത്രനാണ് മരിച്ച കുഞ്ഞി.

Keywords: kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment