ബണ്ട് വാള്‍:[www.malabarflash.com]കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ മടിക്കേരിയില്‍ പൊട്ടിപ്പുറപ്പെട്ട ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ബണ്ട് വാളിലേക്കും വ്യാപിക്കുന്നു.
ബിസി റോഡ് മാനിഹള്ളിയില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന നാവൂറിലെ ഹരീഷ് (28) എന്ന യുവാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊന്നു. ഹരീഷിനെ ആക്രമിക്കുന്നത് തടയുന്നതിനിടെ കുത്തേറ്റ സുഹൃത്ത് സമീഉല്ലയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ആളുമാറി കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
വീട്ടിലേക്ക് മടങ്ങുന്ന വഴി സമീപത്തെ കടയില്‍ നിന്നും ശീതളപാനീയം കുടിക്കുന്നതിനായി ബൈക്ക് നിര്‍ത്തിയതായിരുന്നു ഇവര്‍. ഇതിനിടെ കാറിലെത്തിയ സംഘം ഹരീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും ഹരീഷിന്റെ മരണം സംഭവിച്ചിരുന്നു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam Newsവീട്ടിലേക്ക് മടങ്ങുന്ന വഴി സമീപത്തെ കടയില്‍ നിന്നും ശീതളപാനീയം കുടിക്കുന്നതിനായി ബൈക്ക് നിര്‍ത്തിയതായിരുന്നു ഇവര്‍. ഇതിനിടെ കാറിലെത്തിയ സംഘം ഹരീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും ഹരീഷിന്റെ മരണം സംഭവിച്ചിരുന്നു.
No comments:
Post a Comment