Latest News

വീട്ടമ്മ കൊല്ലപ്പെട്ടത് കവര്‍ച്ചക്കിടയില്‍;പോലീസ് അന്വേഷണം ഊര്‍ജിതം

കാഞ്ഞങ്ങാട്:[www.malabarflash.com] ചെമ്മട്ടംവയല്‍ തോയമ്മലില്‍ കൊലചെയ്യപ്പെട്ട ജാനകിയമ്മയുടെ മൃതദേഹം വെളളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള വ്യാഴാഴ്ച അവധിയായതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം വെളളിയാഴ്ചത്തേക്ക്‌ മാറ്റിയത്.

അതേസമയം കവര്‍ച്ചക്കിടയില്‍ കൊലചെയ്താണെന്ന സംശയം ബലപ്പെട്ടു. എട്ടരപവന്‍ സ്വര്‍ണ്ണവും 2000 രൂപയും നഷ്ടപ്പെട്ടവിവരം വ്യാഴാഴ്ച വൈകിട്ടോടെ ബന്ധുക്കള്‍ ഉറപ്പാക്കിയതോടെ തന്നെ കൊലയണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. വീടും പരിസരവും നന്നായി അറിയുന്നവരായിരിക്കും കൃത്യം ചെയ്തതെന്ന കാര്യവും പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

ചുരുക്കം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം കൈക്കലാക്കാന്‍ പുറമെ നിന്ന് ആരും എത്തില്ലെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ജാനകിയമ്മയെ നന്നായി അറിയുന്നവര്‍ തന്നെയാകാം കൊലയ്ക്ക് പിന്നിലെന്നും കവര്‍ച്ചക്കിടെ ഇവരെ ജാനകിയമ്മ തിരിച്ചറിഞ്ഞതോടെയായിരിക്കാം കൊലചെയ്തതെന്നും സംശയമുണ്ട്.

ടോര്‍ച്ച് കൊണ്ട് തലക്കടിച്ചപ്പോള്‍ ഷെല്‍ഫിനും കട്ടിലിനുമിടയില്‍ വീണതാകാമെന്നാണ് നിഗമനം. പ്രദേശത്തെ ചിലരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ചിലര്‍ നിരീക്ഷണത്തിലുമാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.