ദുബൈ:[www.malabarflash.com] കാസര്‍കോട് സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തളങ്കര പട്ടേല്‍ റോഡിലെ റിസാല്‍ പട്ടേല്‍ (34) ആണ് മരിച്ചത്.
റിസാല്‍ കുടുംബസമേതം ഷാര്‍ജയിലാണ് താമസം. ബര്‍ദുബൈയിലെ സത് വിയില്‍ നടത്തിവന്നിരുന്ന തന്റെ കാന്റീന്റെ ഫര്‍ണിച്ചര്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ റൂമിലെത്താന്‍ വൈകുമെന്ന് ഭാര്യ ഫോണില്‍ വിളിച്ചപ്പോള്‍ അറിയിച്ചിരുന്നു. ഇതിന് ശേഷം അല്‍പം കഴിഞ്ഞാണ് റിസാല്‍ വാഹനാപകടത്തില്‍ മരിച്ചതായി പോലീസ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചറിയിച്ചത്.

ദുബൈ - ഷാര്‍ജ റോഡിലാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.മൃതദേഹം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ ഷെയ്ഖ് അലി അബ്ദുല്‍ ഖാദര്‍ - ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിദ. മക്കള്‍: റിസ, റിയാന്‍, റാഷ, റോഹ. കെഎംസിസി നേതാവ് ഫൈസല്‍ പട്ടേലിന്റെ സഹോദരനാണ്. മറ്റുസഹോദരങ്ങള്‍: അഷ്‌റഫ്, നൗഫല്‍, ഫൗസിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment