കാസര്‍കോട്:[www.malabarflash.com] അപ്പുറവും ഇപ്പുറവുമുള്ള പഞ്ചായത്തുകളില്‍ സത്യപ്രതിജ്ഞ ചെയ്ത് ഉപ്പയും മകളും മെംബര്‍മാരായി. ചെമ്മനാട് പഞ്ചായത്തില്‍ നിലവിലെ വൈസ് പ്രസിഡന്‍റ് കല്ലട്ര അബ്ദുല്‍ ഖാദറും ചെങ്കള പഞ്ചായത്തില്‍ നിലവിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷാഹിന സലീമുമാണ് ഇതേ പഞ്ചായത്തുകളിലെ പുതിയ ഭരണസമിതി അംഗങ്ങളായത്. ഈ രണ്ട് പഞ്ചായത്തുകളും ഇനി ഭരിക്കുക ഉപ്പയും മകളും തന്നെ.
ദേളി വാര്‍ഡില്‍ നിന്നും 328 വോട്ടിനാണ് കല്ലട്ര അബ്ദുല്‍ ഖാദര്‍ വിജയിച്ചത്. നാരമ്പാടിയില്‍ നിന്ന് 321 വോട്ടിന്‍െറ ഭൂരിക്ഷത്തില്‍ ഷാഹിന സലീമും. ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് ട്രഷറര്‍ സലീമാണ് ഷാഹിനയുടെ ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്‍റായി മുതിര്‍ന്ന അംഗമായ കല്ലട്ര അബ്ദുല്‍ ഖാദറെ ഐകകണേ്ഠ്യന ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഷാഹിനയെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായാണ് മുസ്ലിം ലീഗ് മത്സരിപ്പിച്ചത്. മംഗളൂരുവിലെ കോളജില്‍ എം.ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ദേളി വാര്‍ഡില്‍ നിന്നും 328 വോട്ടിനാണ് കല്ലട്ര അബ്ദുല്‍ ഖാദര്‍ വിജയിച്ചത്. നാരമ്പാടിയില്‍ നിന്ന് 321 വോട്ടിന്‍െറ ഭൂരിക്ഷത്തില്‍ ഷാഹിന സലീമും. ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് ട്രഷറര്‍ സലീമാണ് ഷാഹിനയുടെ ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment