Latest News

പതിനാറുകാരിയെ നാലുവര്‍ഷത്തിനിലെ 43,200 പേര്‍ ബലാത്സംഗം ചെയ്തു

മെക്‌സിക്കോ സിറ്റി:[www.malabarflash.com] ആരും അറിയാതെ പോകുമായിരുന്ന പെണ്‍വാണിഭ സംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പതിനാറുകാരി രംഗത്ത്.പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യില്‍ അകപ്പെട്ട പെണ്‍കുട്ടി നാലുവര്‍ഷത്തിനിടയില്‍ അനുഭവിച്ച ക്രൂരമായ പീഡനങ്ങള്‍ തുറന്നു പറഞ്ഞത്. ഇതുവരെ തന്നെ 43,200 പേര്‍ ബലാത്സംഗം ചെയതതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ദിവസം 30ല്‍ അധികം പേരെന്നകണക്കില്‍ ആണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്.

ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോകമറിയാത്ത ക്രൂരതയുടെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. മെക്‌സിക്കന്‍ സ്വദേശിനിയായ കര്‍ല ജാക്കിന്റോ എന്ന പെണ്‍കുട്ടിയാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായത്.

പന്ത്രണ്ടാം വയസ്സില്‍ പ്രണയം നടിച്ച് വന്ന 22കാരനാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തില്‍ എത്തിച്ചത്. മെക്‌സിക്കോയിലെ ഗുഡാലജാരയിലേക്കാണ് ലൈംഗികവൃത്തിക്കായി തന്നെ ആദ്യമായി കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പറഞ്ഞു.

പിന്നീട് പലയിടത്തും തന്നെ കാഴ്ചവെച്ചതായും കര്‍ല ജാക്കിന്റോ കൂട്ടിച്ചേര്‍ത്തു. പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ആറും ഒന്‍പതും വയസ്സായ പെണ്‍കുട്ടികളേയും പെണ്‍വാണിഭ സംഘം ഉപയോഗിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.