നെയ്യാറ്റിന്‍കര:[www.malabarflash.com] തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.എസ്.എസ്. വനിതാ സമാജം പ്രസിഡന്റിനെ ആക്രമിച്ച് ബലമായി തലമുടി മുറിച്ചതായി പരാതി.
തിരുവനന്തപുരത്ത് പോയിട്ട് വീട്ടിലേക്ക് മടങ്ങുന്പോഴാണ് ആക്രമണമുണ്ടായതെന്ന് സതികുമാരി പാറശ്ശാല പോലീസില്‍ മൊഴി നല്കി. രണ്ടുപേര്‍ ചേര്‍ന്ന് വാപൊത്തിപ്പിടിച്ചശേഷം കത്തി കൊണ്ട് മുടി മുറിക്കുകയായിരുന്നു. ബഹളം വെച്ചപ്പോള്‍ ഇവര്‍ ഓടിപ്പോയതായും സതികുമാരി പരാതിയില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പില്‍ സതികുമാരി തോറ്റിരുന്നു. എതിര് പാര്‍ട്ടിക്കാരാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു.
പെരുങ്കടവിള ബ്ലോക്കിലെ കൊല്ലയില്‍ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എല്‍. സതികുമാരിയെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി തലമുടി മുറിച്ചെന്നാണ് പരാതിയുള്ളത്. ബുധനാഴ്ച വൈകീട്ട് അമരവിള നീറകത്തല ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
തിരുവനന്തപുരത്ത് പോയിട്ട് വീട്ടിലേക്ക് മടങ്ങുന്പോഴാണ് ആക്രമണമുണ്ടായതെന്ന് സതികുമാരി പാറശ്ശാല പോലീസില്‍ മൊഴി നല്കി. രണ്ടുപേര്‍ ചേര്‍ന്ന് വാപൊത്തിപ്പിടിച്ചശേഷം കത്തി കൊണ്ട് മുടി മുറിക്കുകയായിരുന്നു. ബഹളം വെച്ചപ്പോള്‍ ഇവര്‍ ഓടിപ്പോയതായും സതികുമാരി പരാതിയില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പില്‍ സതികുമാരി തോറ്റിരുന്നു. എതിര് പാര്‍ട്ടിക്കാരാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment