Latest News

മാവുങ്കാലില്‍ കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ദേശീയപാതയിലെ റോഡരികിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞ ഇന്നോവ കാര്‍ മരത്തിലിടിച്ച് യാത്രക്കാരന്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ സഹോദരനെയും ഇന്നോവ കാര്‍ ഡ്രൈവറെയും ഗുരുതര നിലയില്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ മാവുങ്കാല്‍ പെട്രോള്‍ ബങ്കിന് എതിര്‍വശത്തെ മത്സ്യ മാര്‍ക്കറ്റിനെതിര്‍വശത്തുള്ള മരത്തിലിടിച്ചാണ് അപകടം. കര്‍ണാടക പുത്തൂര്‍ പേരടുക്കയില്‍ താമസിക്കുന്ന കൊടുത്തമുറിയില്‍ ഐസക് ജോണ്‍ ആണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന സഹോദരന്‍ മാത്യു ജോണ്‍, ഡ്രൈവര്‍ പുത്തൂര്‍ കടവ സ്വദേശി അബ്ദുള്‍ ഹാരിസ് എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോയി. 

കോട്ടയത്ത് ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുന്നതിനിടയിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
എലിസബത്താണ് മരണപ്പെട്ട ഐസകിന്റെ ഭാര്യ. മക്കള്‍: സീമ, സുനില്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മൈസൂര്‍). മരുമകന്‍: സാജന്‍ കോട്ടയം.




Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.