കുമ്പള:[www.malabarflash.com] പ്രതിശ്രുത വധുവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള കോയിപ്പാടി കടപ്പുറത്തെ വിജയന്റെ മകള്‍ വിനീത (19) യാണ് തൂങ്ങിമരിച്ചത്. വിനീതയുടെ കല്യാണം ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. അതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വിനീതയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പ്രമീളയാണ് അമ്മ. ഏക സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment