ഉദുമ[www.malabarflash.com] ഉദുമ പഞ്ചായത്ത് ബേക്കല്‍ വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ വോട്ടുകച്ചവടം നടത്തിയ സംഭവത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി. ഇതില്‍ പ്രതിഷേധിച്ച് ബേക്കല്‍ വാര്‍ഡില്‍ നൂറിലധികം പ്രവര്‍ത്തകര്‍ രാജിവച്ച് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ബേക്കല്‍ 15-ാം വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ഥി കെ എന്‍ ഗംഗാധരനെ തോല്‍പിക്കാന്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ രാത്രി നിരവധി തവണ രഹസ്യയോഗം ചേര്‍ന്നെന്നാണ് ആരോപണം. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ പണം വാങ്ങി നൂറ്റമ്പതോളം വോട്ട് കച്ചവടം നടത്തിയെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ഇതിനെ തുടര്‍ന്ന് സിപിഐ എം സ്ഥാനാര്‍ഥി 80 വോട്ടിന് തോറ്റു.
ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തി വോട്ടുകച്ചവടം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബേക്കല്‍ പ്രദേശത്തെ നൂറില്‍പരം പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ബിജെപിയില്‍നിന്ന് രാജിവച്ചത്.രാജിവച്ചവര്‍ക്ക് സിപിഐ എം നേതൃത്വത്തില്‍ ബേക്കല്‍ കടപ്പുറത്ത് സ്വീകരണം നല്‍കി. ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ ഗോപാലന്‍ അധ്യക്ഷനായി. ഡി ഗംഗാധരന്‍, കെ എന്‍ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കെ വിജയന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment