Latest News

കാസര്‍കോട്ട് അമ്മത്തൊട്ടിലില്‍ വീണ്ടും അലാറം മുഴങ്ങി

കാസര്‍കോട്:[www.malabarflash.com] ജനറല്‍ ആശുപത്രിക്ക് മുന്നിലെ അമ്മത്തൊട്ടിലില്‍ വീണ്ടും അലാറം മുഴങ്ങി. ഞായറാഴ്ച രാത്രി 12.30 മണിക്കാണ് അലാറം മുഴങ്ങുന്ന ശബ്ദം കേട്ടത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഓടിയെത്തിയപ്പോള്‍ അമ്മത്തൊട്ടിലില്‍ കരയുന്ന ആണ്‍കുഞ്ഞിനെ കണ്ടെത്തി.

രണ്ട് ദിവസം പ്രായം തോന്നിക്കുന്ന കുഞ്ഞിന് ആവശ്യത്തിന് തൂക്കം ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി ശുശ്രൂഷകള്‍ നടത്തി വരികയാണ്.





Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.