കണ്ണൂര്‍:[www.malabarflash.com] തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച വനിതയെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നു. സോഷ്യല്‍ മീഡിയയിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
പര്‍ദയണിഞ്ഞ വനിതാ സ്ഥാനാര്‍ഥിയുടെ ഡമ്മിയുണ്ടാക്കി അതിനെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ മാട്ടൂല്‍ മടക്കര ഈസ്റ്റില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇതെന്നാണ് വിവരം.
ലീഗിനോട് മത്സരിച്ച് തോറ്റ സ്ഥാനാര്‍ഥിയെ ശാരീരിക അതിക്രമത്തിന് വിധേയമാക്കുന്ന രീതിയിലുള്ളതാണ് ദൃശ്യങ്ങള്‍. ലീഗ് പ്രവര്‍ത്തകരുടെ അധിക്ഷേപം സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. പരസ്യമായി സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതിന്റെ പ്രതീകവല്‍കരണത്തിനെതിരേ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
സംഭവത്തില്‍ മുസ്ലീം ലീഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയാഹ്ലാദ പ്രകടനത്തിനിടയിലെ ദൃശ്യങ്ങളല്ല ഇതെന്നും പെണ്‍വേഷം കെട്ടിയയാളെ കെട്ടിടത്തിനു പിന്നില്‍ കൊണ്ടുപോയി വീഡിയോ ഷൂട്ട് ചെയ്തതാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

. തെരഞ്ഞെടുപ്പ് റിസല്‍റ്റ് വന്ന ശേഷം എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സ്ത്രീയെ അവരുടെ പേരു വിളിച്ച് ആക്ഷേപിക്കുന്നതും അപമാന...
Posted by Eye Witness News on Saturday, November 7, 2015
No comments:
Post a Comment