Latest News

ഹൊസങ്കടിയില്‍ നിര്‍ത്തിയിട്ട ടാങ്കറിന് പിറകില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഹൊസങ്കടി:[www.malabarflash.com]നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് ഹേരൂറിലെ ഉമേഷ് (70), ഭാര്യ ശാരദ (60) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ ചിതാനന്ദ (40), സംഗീത(എട്ട്), മിന്‍മിത(നാല്), പാര്‍വ്വതി (60), ശോഭ(26) എന്നിവര്‍ക്കാണ് പരക്കേറ്റത്. മിന്‍മിതയുടെ പരിക്ക് ഗുരുതരമാണ്.

ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ഹൊസങ്കടി വില്‍പന നികുതി ചെക്‌പോസ്റ്റിന് മുന്നിലാണ് അപകടനം നടന്നത്.
സൂറത്തില്‍ ഒരു ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ശാരദ അപകടസ്ഥലത്തും ഉമേഷ് മംഗലാപുരം ആസ്പത്രിയിലുമാണ് മരിച്ചത്.
വില്‍പന നികുതി ചെക്ക് പോസ്റ്റിന് മുന്നില്‍ പരിശോധനക്കായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. നേരത്തെയും ഇവിടെ അപകട മരണങ്ങള്‍ നടന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈവേ ആക്ഷന്‍ കമ്മിറ്റി റോഡ് ഉപരോധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.