Latest News

ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള കാഴ്ചയ്ക്ക് സ്വീകരണം നല്‍കി ജമാഅത്ത് കമ്മിറ്റി

കാഞ്ഞങ്ങാട്:[www.malabarflash.com] മതസൗഹാര്‍ദ്ദത്തിന് കേളികേട്ട നാടായ സൗത്ത് ചിത്താരിയില്‍ നിന്നും മതസൗഹാര്‍ദ്ദത്തിന് ഉത്തമ മാതൃക. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ടമഹോത്സവത്തിന്‍റെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന തിരുമുല്‍കാഴ്ച്ചയ്ക്ക് സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി.

മഡിയന്‍കുന്ന് താനത്തിങ്കാലില്‍ നിന്നുമാണ് തിരുമുല്‍കാഴ്ച്ച ആരംഭിച്ചത്. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദിന് മുന്നിലെത്തിയപ്പോള്‍ ജമാഅത്ത് ഭാരവാഹികള്‍ തിരുമുല്‍കാഴ്ച്ചയെ സ്വീകരിച്ചു.

ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എം. എച്ച് മുഹമ്മദ്കുഞ്ഞി ഹാജി, ശംസുദ്ധീന്‍ മട്ടുമ്മല്‍, സി.പി.സുബൈര്‍, പി.കുഞ്ഞബ്ദുള്ള, യൂറോ കുഞ്ഞബ്ദുള്ള, വണ്‍ ഫോര്‍ അഹമദ്, വണ്‍ ഫോര്‍ അബ്ദുല്ല, അബ്ദുല്‍ അസീസ്‌ സി.കെ, ബഷീര്‍ കുശാല്‍ എന്നിവരും മഹല്ല് നിവാസികളും ചേര്‍ന്ന് സ്വീകരിച്ചു. തിരുമുല്‍കാഴ്ച്ചയ്ക്ക് എത്തിയ ആയിരങ്ങള്‍ക്ക് പായസവും നല്‍കിയാണ് യാത്രയാക്കിയത്.

നേരത്തെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പള്ളിയിലെത്തി കളിയാട്ട മഹോത്സവത്തിലേക്ക് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെയും മഹല്ല് നിവാസികളെയും ക്ഷണിച്ചിരുന്നു. സ്വീകരണം നല്‍കിയതിന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ നന്ദി പറഞ്ഞു. മതസൗഹാര്‍ദ്ദത്തിന് മഹനീയ മാതൃകയാണിതെന്നും വിനോദ് മീത്തല്‍, അനിരുദ്ധന്‍, ഗംഗാധരന്‍, രവി കൊളവയല്‍ തുടങ്ങിയ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ടമഹോത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.