Latest News

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

തൃശ്ശൂര്‍:[www.malabarflash.com] തൃശ്ശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. കറ്റുവട്ടൂര്‍ സ്വദേശികളായ മെഹ്ബൂബ് (14), ആകാശ്(13), നിയാസ് (13) എന്നിവരാണ് മരിച്ചത്. ദേശമംഗലം സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണിവര്‍.

കാളക്കല്ലിലെ ഇറിഗേഷന്‍ പമ്പിനു സമീപമായിരുന്നു അപകടം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന എട്ടംഗസംഘം അധ്യാപകനൊപ്പം കുളിക്കാന്‍ ഇറങ്ങിയതിനിടയിലാണ് അപകടത്തില്‍ പെട്ടത്. കൂട്ടത്തില്‍ ആകാശ് പുഴയിലെ കയത്തില്‍ പെട്ടു. ആകാശിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റു രണ്ടു കുട്ടികള്‍ അപകടത്തില്‍ പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആകാശിനെ ആദ്യം കണ്ടെത്തി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മറ്റു 2 കുട്ടികളെ കണ്ടെത്തിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.