Latest News

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ ക്യാമ്പ് സമാപിച്ചു

ഉദുമ[www.malabarflash.com]: അണിചേരുക, നീതികാക്കാന്‍ എന്ന സന്ദേശത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആചരിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് പാലക്കുന്ന് ബേക്കല്‍ പാലസില്‍ ചേര്‍ന്ന കാസര്‍കോട് ജില്ലാ ഏകദിന കൗണ്‍സില്‍ ക്യാമ്പിന് ഉജ്ജ്വല സമാപനം. താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി. സമസ്ത സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.

മുസ്തഫ് അശ്‌റഫി കക്കുപ്പടി, ഹംസ ഫൈസി റിപ്പണ്‍ സംസാരിച്ചു. ആദര്‍ശം, വിശുദ്ധി, സംഘാടനം തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെട്ട യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി സാലൂദ് നിസാമി, ബശീര്‍ ദാരിമി തളങ്കര, അബ്ദുല്‍ സലാം ദാരിമി കണവക്കല്‍, അബ്ദുല്‍ നാസിര്‍ സഖാഫി, റഊഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ക്യാമ്പില്‍ ജില്ലാ ഭാരവാഹികളെയും സബ് കമ്മിറ്റി ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ റഫീഖ് അഹ് മദ് തിരൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: താജുദ്ദീന്‍ ദാരിമി പടന്ന (പ്രസിഡണ്ട്), ഹാരിസ് ദാരിമി ബെദിര (ജന. സെക്രട്ടറി), സുഹൈര്‍ അസ്ഹരി പള്ളങ്കോട് (ട്രഷറര്‍), അഡ്വ. ഹനീഫ് ഹുദവി ദേലംപാടി (വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുല്‍ സലാം ഫൈസി പേരാല്‍, റശീദ് ഫൈസി ആറങ്ങാടി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സി.പി മൊയ്തു മൗലവി ചെര്‍ക്കള, മഹ് മൂദ് ദേളി (വൈസ് പ്രസിഡണ്ട്), നാഫിഅ് അസ്അദി തൃക്കരിപ്പൂര്‍, യൂനുസ് ഫൈസി പെരുമ്പട്ട, ശരീഫ് നിസാമി മുഗു (ജോ. സെക്രട്ടറി), ഇസ്മാഈല്‍ മച്ചംപാടി, യൂനുസ് ഹസനി നീലേശ്വരം, സിദ്ദീഖ് ബെളിഞ്ചം (ഓര്‍ഗനൈസിംഗ് സെക്രട്ടറി). സബ്കമ്മിറ്റി ഭാരവാഹികള്‍: (ഇബാദ്) ചെയര്‍മാന്‍: അബ്ദുല്ല റഹ് മാനി കുമ്പള, കണ്‍വീനര്‍: ബശീര്‍ മൗലവി കുമ്പഡാജെ. (വിഖായ) ചെയര്‍മാന്‍: ഹാരിസ് ബെദിര, കണ്‍വീനര്‍: ഹാരിസ് ഗാളിമുഖം, (ട്രന്‍ഡ്) ചെയര്‍മാന്‍: സിറാജുദ്ദീന്‍ ഖാസിലേന്‍, കണ്‍വീനര്‍: അബ്ദുല്‍ മജീദ് മാസ്റ്റര്‍ കെ.എ (സര്‍ഗലയം) ചെയര്‍മാന്‍: മുഹമ്മദ് ഫൈസി ഖജ, കണ്‍വീനര്‍: ഇസ്മാഈല്‍ മാസ്റ്റര്‍ കക്കുന്നം (ത്വലബ) ചെയര്‍മാന്‍: ശറഫുദ്ദീന്‍ തങ്ങള്‍ പെരമ്പട്ട, കണ്‍വീനര്‍: സലീം ദേളി. (ക്യാമ്പസ് വിംഗ്) ചെയര്‍മാന്‍: ജംശീദ് അടുക്ക, കണ്‍വീനര്‍: ശിഹാബ് മീലാദ്. (സഹചാരി) ചെയര്‍മാന്‍: ഖാലിദ് ബാഖവി, കണ്‍വീനര്‍: ഹാരിസ് ഹസനി. (സൈബര്‍സെല്‍) ചെയര്‍മാന്‍: പി.എച്ച് അസ്ഹരി ആദൂര്‍, കണ്‍വീനര്‍: ഇര്‍ശാദ് ഹുദവി ബെദിര. (ഓര്‍ഗനൈറ്റ്) ചെയര്‍മാന്‍: ആദം ദാരിമി, കണ്‍വീനര്‍: ശംസുദ്ധീന്‍ ഹുദവി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.