Latest News

മുഹിമ്മാത്ത് പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് പ്രഖ്യാപനമായി

പുത്തിഗെ:[www.malabarflash.com] പ്രവാചകരുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രവാചക പ്രകീര്‍ത്തന സംരംഭങ്ങളുടെ പ്രഖ്യാപനം മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി വൈ.പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.

പ്രകീര്‍ത്തന ഭാഗമായി മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ രൂപം നല്‍കിയ മഹല്ല് പ്രതിനിധികളെ സംഘടിപ്പിച്ച് കൊണ്ടുള്ള 'തര്‍ഗീബ് ' , പുണ്യ റബീഇന്റെ വരവറിയിച്ച് നൂറോളം മഹല്ലുകളില്‍ സംഘടിപ്പിക്കുന്ന തന്‍ശ്വീത് സംഗമങ്ങള്‍, പ്രകീര്‍ത്തനങ്ങളടങ്ങിയ കൈപ്പുസ്തക വിതരണങ്ങള്‍, റബീഇനെ സ്വാഗതം ചെയ്ത് കൊണ്ടുള്ള വിളംബര റാലി, കാരുണ്യ സംരംഭങ്ങള്‍, ബുര്‍ദ്ദാ ആസ്വാദനം, പ്രഭാഷണങ്ങള്‍, കലാ വിരുന്ന് തുടങ്ങിയ പരിപാടികള്‍ നടക്കും.

പ്രഖ്യാപന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പളയുടെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി പ്രാര്‍ത്ഥനയും എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ പദ്ധതി അവതരണവും നടത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഹാജി അമീറലി ചൂരി, ലണ്ടന്‍ മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, എം.അന്തുഞ്ഞി മൊഗര്‍, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, അഷ്‌റഫ് സഅദി ആരിക്കാടി. ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹക്കീം ഹാജി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, കുഞ്ഞഹമ്മദ് അഹ്‌സനി, അബ്ദുല്ല പുളിക്കൂര്‍, മുഹമ്മദ് ഹാജി ആരിക്കാടി, അബ്ദുല്‍ മജീദ് കോട്ടക്കുന്ന്, ഹാഫിള് ഇല്‍യാസ് സഖാഫി, ഖാലിദ് അമാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.




 
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.