പടന്നക്കാട്:[www.malabarflash.com] പ്രമുഖ മര വ്യവസായിയും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ പടന്നക്കാട് സെന്റ് മേരീസ് വുഡ് ഇന്‍ഡസ്ട്രീസ് ഉടമ ഫിലിപ്പ് മാമ്പള്ളില്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ഹൃദയാലയത്തില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
രണ്ട് ദിവസം മുമ്പ് തൃക്കരിപ്പൂരിനടുത്ത മാണിയാട്ട് എന്‍.എന്‍.പിള്ള നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഫിലിപ്പ് പങ്കെടുത്തിരുന്നു. അവിടെ പ്രസംഗിക്കുകയും ചെയ്തു. ഫിലിപ്പ് മാമ്പള്ളില്‍ പങ്കെടുത്ത അവസാനത്തെ വേദിയായിരുന്നു ഇത്. ഒട്ടേറെ സാമൂഹിക-ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫിലിപ്പ് മാമ്പള്ളില്‍ നാട്ടുകാരുടെയും ഇടവകക്കാരുടെയും പ്രീതി പിടിച്ചു പറ്റിയ വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ മരണം പടന്നക്കാടിന് തീരാനഷ്ടമാണ്.
ജോസഫ് മാമ്പള്ളില്‍-എലിസബത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മറിയക്കുട്ടി (വെള്ളരിക്കുണ്ട് വാഴയില്‍ കുടുംബാംഗം). മക്കള്‍: മോളി, നാന്‍സി, ലെസ്‌ലി, ലിന്‍സി, അല്‍ഫോന്‍സ, രാജേഷ്, ജിതേഷ് (ഇരുവരും ദുബായ്). മരുമക്കള്‍: റാഫി ചെറിയ പറമ്പില്‍ (ദുബായ്), ജേക്കബ് പടിഞ്ഞാത്ത് (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കണ്ണൂര്‍), വില്‍സണ്‍ പാറേക്കാട്ടില്‍ (ദുബായ്), ജെയിംസ് ശാസ്താംപടവില്‍ (വള്ളിക്കടവ്), ബിജു തൊഴുത്തുങ്കവയല്‍ (മുംബൈ), ഐമി കവലക്കാട്ട് (ദുബായ്), മഞ്ജു നമ്പ്യാപറമ്പില്‍ (ദുബായ്).
സഹോദരങ്ങള്‍: അന്നമ്മ മാത്യു പുത്തന്‍പുരയില്‍, സിസ്റ്റര്‍ എമിലിയാന മാമ്പള്ളില്‍ (യുഎസ്ഏ), സിറിയക് മാമ്പള്ളില്‍, ജോണ്‍ മാമ്പള്ളില്‍, വിന്‍സന്റ് മാമ്പള്ളില്‍ (ആസ്‌ട്രേലിയ), പരേതരായ മേരി ജോസഫ് മാക്കില്‍, ജോയി മാമ്പള്ളില്‍, സൈമണ്‍ മാമ്പള്ളില്‍. മദ്യ വിരുദ്ധ സമിതി ജില്ലാ പ്രസിഡണ്ട്, പടന്നക്കാട് നെഹ്‌റു കോളേജ് ഭരണ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment