Latest News

ജീവിച്ചിരിക്കുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ കൊല്ലുന്നവര്‍ കൊലപാതകികള്‍; സലിം കുമാര്‍

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ചലച്ചിത്രതാരം സലിംകുമാര്‍ രംഗത്ത്. ഇത്തരത്തില്‍ ജീവിച്ചിരിക്കുന്നവര്‍ മരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കൊലപാതകികളാണെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com]

ഇത്തരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അപരന്റെ മരണം ആഘോഷിക്കുന്ന മനോരോഗികളാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ജഗതീശ്രീകുമാര്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി സലിംകുമാര്‍ രംഗത്തെത്തിയത്. മുമ്പ് സലിം കുമാറിനെയും മാമൂക്കോയയെയും സോഷ്യല്‍ മീഡിയ കൊന്നിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.