Latest News

മുട്ടുന്തല മഖാ ഉറൂസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട്:[www.malabarflash.com] ചരിത്ര സമൃതിയില്‍ ഒളിമങ്ങാതെ, സമര്‍ഖന്ത്(റ)അന്‍ഹവിന്റെയും മാലിക്ക്ബ്‌ന ദിനാര്‍(റ:അ:)വിന്റേയും സന്തത സഹചാരിയായി പരിശുദ്ധ മതപ്രചാരകനായി വന്നണഞ്ഞ് അറബികടലിന്റെ തീരത്ത് ചിത്താരി പുഴയോരത്ത് സകല മതജാതിയന്റെയും ആശ്രയകേന്ദ്രമായി സ്വര്‍ഗ്ഗീയ ശയനം കൊള്ളുന്ന മുട്ടുന്തല ശൈഖ് ഇസ്ഹാഖ് വലിയുള്ളാഹി(റ:അ:) മഖാം ഉറൂസ് 2015 ഡിസംബര്‍ 1 മുതല്‍ 7 വരെ പ്രത്യേകം സജ്ജീകരിച്ച ഹസ്രത്ത് ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി നഗറില്‍ നടക്കും.

ഡിസംബര്‍ 1-ാം തീയ്യതി മഗ്‌രിബ് നിസ്‌ക്കാരാനന്തരം മഖാം സിയാറത്തോട് കൂടി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുട്ടുന്തല മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

മുട്ടുന്തല ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദലി അസ്ഹരി ആമുഖ ഭാഷണം നടത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ നാസര്‍ മാസ്റ്റാജി സ്വാഗതം നേരുന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ മുനീര്‍ ഹുദവി വിളയില്‍ നബി(സ) മാനവികതയുടെ മഹാചാര്യന്‍ എന്ന വിഷയം സമര്‍ത്ഥിച്ച് സംസാരിക്കും. 

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജന:സെക്രട്ടറി ബഷീര്‍ ബെള്ളിക്കോത്ത്, മുട്ടുന്തല ജമാഅത്ത് ജന:സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറര്‍ അബ്ദുള്ള മാട്ടുമ്മല്‍, വൈസ്പ്രസിഡണ്ട് അഹമ്മദ് മമ്മുഹാജി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ബദ്‌റുദ്ധീന്‍ സണ്‍ലൈറ്റ്, എം.എ റഹ്മാന്‍, പി.പി.അബ്ദുള്‍റഹ്മാന്‍, അബ്ദുള്ള ഹാജി മീലാദ്, ബഷീര്‍ മൂസാഹാജി തുടങ്ങിയവര്‍ ആശംസ നേരും. ഇബ്രാഹിം ആവിക്കല്‍ നന്ദിയും നേരും.
2-ാം തീയ്യതി ബുധനാഴ്ച ഇശാഅ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന പരിപാടിയില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രര്‍ത്ഥന നിര്‍വ്വഹിക്കും. കുതിക്കുന്ന നൂറ്റാണ്ടും കിതയ്ക്കുന്ന യുവത്വവും എന്ന വിഷയത്തെ സമര്‍ത്ഥിച്ച് സിംസാറുല്‍ ഹഖ് ഹുദവി അബുദാബി പ്രഭാഷണം നിര്‍വ്വഹിക്കും.
ഷരീഫ് മുട്ടുന്തല സ്വാഗതവും റഷീദ് മൊയ്തു നന്ദിയും പറയും. 

ഉറൂസിന്റെ മൂന്നാം ദിനത്തില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി സംസാരിക്കും. തുടര്‍ന്ന് മനുഷ്യന്‍ എത്ര മഹാല്‍ഭുതം എന്ന വിഷയം ആസ്പദമാക്കി അന്‍വര്‍ മുഹ്‌യിദ്ധീന്‍ ഹുദവി പ്രഭാഷണം നിര്‍വ്വഹിക്കും. അബ്ദുല്ല മൊയ്തീന്‍ സ്വാഗതവും, സിദ്ധിഖ്.പി.വി.നന്ദിയും നേരും.
4-ാം തീയ്യതി വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം മഖാം സിയാറത്തും കൊടിതൂക്കല്‍ കര്‍മ്മവും നടക്കും. രാത്രി 8.30ന് നീലേശ്വരം ഖാസി ശൈഖുനാ ഇ.കെ.മഹ്മൂദ് മുസ്ല്യാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നിര്‍വ്വഹിക്കും. യാസീര്‍ ജൗഹരി അല്‍മദനി കൊല്ലം, സ്വലാത്തിന്റെ മാധുര്യം എന്ന വിഷത്തില്‍ പ്രഭാഷണം നിര്‍വ്വഹിക്കും.ഇസ്മാഈല്‍ പി.വി.സ്വാഗതവും ലത്തീഫ് മാസ്റ്റാജി നന്ദിയും നേരും.
5-ാം തീയ്യതി ശനിയാഴ്ച രാത്രി സൂഫിവര്യനും പണ്ഡിതനുമായ ശൈഖുന അത്തിപ്പറ്റ മുഹ്‌യദ്ധീന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കും. തുടര്‍ന്ന് ഹാഫിള് മുഹമ്മദ് നഈമി ആമുഖഭാഷണം നടത്തുന്ന പരിപാടിയില്‍ മുംബൈ സബ്രി ബുര്‍ദ ടീം അവതരിപ്പിക്കുന്ന ഇശ്‌ഖേ റസൂല്‍ ബുര്‍ദ മജ്‌ലിസില്‍, മുഹമ്മദ് ഫര്‍ഹാന്‍ അഖ്തര്‍ മുംബൈ, അഫ്‌സല്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുക്കും. പി.സി.മുഹമ്മദ് സ്വാഗതവും റഹ്മാന്‍ അബ്ദുല്ല നന്ദിയും പറയും. 

ഉറൂസ് പരിപാടിയുടെ സമാപന രാത്രിയായ 6-ാം തീയ്യതി രാത്രി 8മണിക്ക് ദിഖ്‌റ് സ്വലാത്ത് മജ്‌ലിസിനും മജ്‌ലിസുന്നൂറിനും കൂട്ടുപ്രാര്‍ത്ഥനക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി ശൈഖൂന ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി സംസാരിക്കും. തുടര്‍ന്ന് മുസ്തഫ ഹുദ്‌വി ആക്കോട് നമുക്കെന്ത് സംഭവിക്കുന്നു.... ? എന്ന വിഷയം പ്രഭാഷണത്തിലൂടെ സമര്‍ത്ഥിക്കും. ശബീര്‍ സ്വാലിഹ് സ്വാഗതം നേരുന്ന പരിപാടിയില്‍ മശ്ഹുദ് മഹമ്മദ് നന്ദി നേരും.
എല്ലാ ദിവസങ്ങളിലും മുട്ടുന്തല സിം ദഫ് സംഘത്തിന്റെ ദഫ്മുട്ട് പ്രദര്‍ശനം നടക്കും. 7-ാം തീയ്യതി തിങ്കാളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് (ളുഹ്ര്‍ നിസ്‌കാരാനന്തരം) നടക്കുന്ന മൗലിദ് ജല്‍സയും ഖത്ത്മുല്‍ ഖുര്‍ആന്‍ പാരായണവും നടക്കും. തുടര്‍ന്ന് 4 മണിക്ക് (അസ്‌റ് നിസ്‌ക്കാരാനന്തരം) ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കി ഈ വര്‍ഷത്തെ ഉറൂസ് മുബാറക്കിന് സമാപ്തിയാകും.

പത്രസമ്മേളനത്തില്‍ സണ്‍ലൈറ്റ് അബ്ദുള്‍റഹ്മാന്‍ ഹാജി, റഷീദ് മുട്ടുന്തല, മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍, ബദ്‌റുദ്ധീന്‍ സണ്‍ലൈറ്റ്, നാസര്‍ മാസ്റ്റാജി, എം.എ.റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.