Latest News

തദ്ദേശ തെരഞ്ഞെടുപ്പ്: ഇടത്തേക്ക് ചാഞ്ഞ് കേരളം

തിരുവനന്തപുരം:[www.malabarflash.com] തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളം ഇടതു വശം ചേര്‍ന്നു. തിരുവനന്തപുരം കോര്‍പറേഷനിലടക്കം വന്‍ തിരിച്ചടിയാണ് യു.ഡി.എഫിന് നേരിട്ടിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ വന്‍ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ 6 സീറ്റുമാത്രം ഉണ്ടായിരുന്ന ബി.ജെ.പി 35 സീറ്റ് നേടി. കോണ്‍ഗ്രസ് 21 സീറ്റു നേടി. എല്‍.ഡി.എഫിന് 43 സീറ്റു ലഭിച്ചു. എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ ഗ്രാമ-ബ്ലോക്ക്,ജില്ലാ, നഗരസഭ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെല്ലാം എല്‍.ഡി.എഫിനാണ് മേല്‍ക്കൈയ്. അരുവിക്കര തെരഞ്ഞടുപ്പിലടക്കം അടിതെറ്റിയ എല്‍.ഡി.എഫിന് ഇത്തവണത്തെ വിജയം ജീവശ്വാസമായി. 

തിരുവനന്തപുരം,കൊല്ലം,കോഴിക്കോട്,തൃശൂര്‍ മുസിപ്പാലിറ്റികളില്‍ എല്‍.ഡി.എഫ് മുന്നേറ്റമാണ്. കൊച്ചി,മുനിസിപ്പാലിറ്റി യു.ഡി.എഫ് നിലനിര്‍ത്തി. കണണൂരില്‍ ഇരു മുന്നണികള്‍ക്കും തുല്യ സീറ്റാണ്. ബി.ജെ.പിയ്ക്ക്ക് ആറു സീറ്റുകള്‍ ലഭിച്ചു. ഇവിടെ ജയിച്ച കോണ്‍ഗ്രസ് വിമതന്റെ സഹായം ലഭിച്ചാല്‍ യുഡി.എഫിന് ഭരിക്കാം.

മിക്കജില്ലകളിലും എല്‍.ഡി.എഫിന് വ്യക്തമായ മുന്നേറ്റം അവകാശപ്പെടാം. ബി.ജെ.പിയ്ക്ക് വലിയ നേട്ടമാണ് പലയിടത്തും ഉണ്ടായിരിക്കുന്നത്. കൊല്ലം കോര്‍പറേഷനിലടക്കം ബി.ജെ.പി അക്കൗണ്ട് തുറന്നിട്ടുണ്ട്. പരാജയപെട്ടവരില്‍ നിരവധി പ്രമുഖര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. ഇ.കെ നായനാരുടെ മകള്‍ ഉഷാ പ്രവീണ്‍, എം.വി. രാഘവന്റെ മകള്‍ എം.വി ഗിരിജ, മുന്‍ എല്‍.ഡി.എഫ് എം.എല്‍.എ എം നാരായണന്‍, എ.ഐ.സി.സി അംഗം ദീപ്തി മേരി വര്‍ഗീസ് തൃശൂര്‍ മുന്‍ മേയര്‍ ഐ.പി പോള്‍, ജയന്‍ ബാബു തുടങ്ങിയവരെല്ലാം തോറ്റു, കാരായി ചന്ദ്രേശേഖരന്‍,കാരായി രാജന്‍, സുമബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിജയിച്ചിട്ടുണ്ട്. യു.ഡി.എഫിനേറ്റ തിരിച്ചടി അവര്‍ എങ്ങനെ മറികടക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ബാര്‍കോഴ വിവാദം സംസ്ഥാനത്ത് ഏശിയെന്ന് കോണ്‍ഗ്രസിനകത്തു നിന്ന് മുറുമുറുപ്പ് ഉയരുമെന്ന് കരുതാം. കഴിഞ്ഞ തവണ നിലംപരിശായ ഇടുക്കിയില്‍ ഇത്തവണ എല്‍.ഡി.എഫ് നേട്ടം ഉണ്ടാക്കിയിരിക്കുകയാണ്. പെരുന്നയില്‍ രണ്ടു സീറ്റുകള്‍ ബി.ജെ.പി നേടി. വെള്ളാപ്പള്ളിയുടെ വാര്‍ഡായ കണിച്ചിക്കുളങ്ങരയില്‍ യു.ഡി.എഫ് വിജയിച്ചു. ചിലയിടങ്ങളില്‍ സ്വതന്ത്രര്‍മാര്‍ ഭരണം തീരുമാനിക്കുമെന്ന് ഉറപ്പാണ്. പ്രദേശികമായി മുന്നണി രൂപകിരിച്ച ട്വന്റി 20 മുന്നണിയ്ക്കടക്കം നേട്ടം കൊയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.കൊല്ലത്ത് ഷിബു ബേബിജോണിന്റെ വാര്‍ഡില്‍ എല്‍.എഡി.എഫ് വിജയിച്ചു.

ഒരു മണിയോടെ മാത്രമേ അന്തിമ ചിത്രം ഏതാണ്ട് വ്യക്തമാകു. എ.ഡി.എം.കെ എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളും അക്കൗണ്ട് തുറന്നിട്ടുണ്ട്. പി.സി ജോര്‍ജ്ജ് പിടിച്ചു നിന്നപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ആര്‍.എസ്.പി ബിയ്ക്ക് അടി തെറ്റി. ആര്‍.എസ്.പി ബി മത്‌സരിച്ച എട്ടു സീറ്റില്‍ ആറിടത്തും തോറ്റു. ഇടുക്കിയില്‍ പെണ്ണൊരുമയുടെ സ്ഥാനാര്‍ഥി ഗോമതി അഗസ്റ്റിന്‍ വിജയിച്ചിട്ടുണ്ട്. കിഴക്കമ്പലത്ത് ട്വന്റി 20 വലിയ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ആദ്യമായി ബി.ജെ.പി വിജയിച്ചിരിക്കുകയാണ്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.