Latest News

സ്ത്രീയെ പീഡിപ്പിച്ച് നഗ്നചിത്രം പ്രചരിപ്പിച്ച പാസ്റ്റര്‍ പിടിയില്‍

കോഴഞ്ചേരി:[www.malabarflash.com] മദ്ധ്യവയസ്‌കയെ പീഡിപ്പിക്കുകയും അശ്ലൂലചിത്രം പകര്‍ത്തുകയും ചെയ്ത പാസ്റ്ററെ പോലീസ് അറസ്റ്റുചെയ്തു. കല്ലൂപ്പാറ കാഞ്ഞിരത്തുങ്കല്‍ ശമുവേല്‍ ജോണി (50) നെയാണ് പോലീസ് പിടികൂടിയത്. കോഴഞ്ചേരി സി.ഐ. എസ്.വിദ്യാധരന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊന്‍കുന്നത്തിനടുത്ത് കൊടുങ്ങൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

2012 ജനവരി മുതല്‍ മാര്‍ച്ച് വരെ പായിപ്പാട് സ്വദേശിനിയെ വശീകരിച്ച് പുല്ലാട്ട് താമസിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇരുവരേയും കണ്ടെത്തി സ്ത്രീയെ ഭര്‍ത്താവിനൊപ്പം അയച്ചു. പിന്നീട് പാസ്റ്റര്‍ 17,000 രൂപ അപഹരിച്ചെന്നും നഗ്നചിത്രങ്ങള്‍ എടുത്ത് പ്രദര്‍ശിപ്പിച്ചെന്നും കാട്ടി യുവതി കോയിപ്രം പോലീസില്‍ പരാതി നല്‍കി.

പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ നാടുവിട്ടു. കൊടുങ്ങൂരിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മഫ്തിയില്‍ പോലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ അമ്മയാണെന്ന് പറഞ്ഞ സ്ത്രീ ഇയാള്‍ ബാങ്കില്‍ പോയതാണെന്ന് അറിയിച്ചു. ബൈക്കില്‍ വരുംവഴി തന്നെ ആളുകള്‍ പിന്തുടരുന്നുവെന്ന് കണ്ട് ഇയാള്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ ഓടിക്കയറി.

ഇവിടെനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോഴഞ്ചേരി സി.ഐ. ഓഫീസില്‍ എത്തിച്ചു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എസ്.ഐ. ബാബു വര്‍ഗീസ്, അഡീഷണല്‍ എസ്.ഐ. രാജശേഖരന്‍, എ.എസ്.ഐ. ജലാലുദ്ദീന്‍, സി.പി.ഒ.മാരായ ധനൂപ്, പ്രകാശ്, അനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.