Latest News

കാമുകനെ വിഷംകൊടുത്തു കൊന്ന വീട്ടമ്മയ്ക്കു ജീവപര്യന്തം തടവ്‌

മാവേലിക്കര:[www.malabarflash.com] കാമുകനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. കൊല്ലം നീണ്ടകര ചാലില്‍വീട്ടില്‍ സനല്‍കുമാറിനെ (32) കൊലപ്പെടുത്തിയ കേസിലാണ് കായംകുളം കൃഷ്ണപുരം ഞക്കനാല്‍ രാജ്‌നിവാസില്‍ രാജന്റെ ഭാര്യ മിഷ്യയെ (43) ശിക്ഷിച്ചു മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ഉത്തരവായത്.

രണ്ടുലക്ഷം രൂപ പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി കഠിനതടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന രണ്ടുലക്ഷം രൂപ കേസിലെ അഞ്ചാം സാക്ഷിയും കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യയുമായ സ്വപ്നയ്ക്കു നല്‍കാനും ഉത്തരവായി.

2010 മെയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മരിച്ച സനല്‍കുമാറിന് മിഷ്യയുമായി അടുപ്പമുണ്ടായിരുന്നു. ഇതു നിലനില്‍ക്കെ മിഷ്യയുടെ എതിര്‍പ്പ് അവഗണിച്ച് 2009ല്‍ സനല്‍കുമാര്‍ നിലമ്പൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ച് ഗോവയില്‍ താമസമാക്കി. 

സനല്‍കുമാര്‍ നാട്ടിലെത്തിയിട്ടുണെ്ടന്ന് അറിഞ്ഞ് പ്രതി ഇയാളെ ഫോണില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി സയനൈഡ് ചേര്‍ത്ത ശീതളപാനീയം നല്‍കുകയായിരുന്നു. ഇതു കുടിച്ച സനല്‍കുമാര്‍ അടുക്കളയില്‍ മരിച്ചു വീണതായാണു പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാംവര്‍ഗീസ് ഹാജരായി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.