കൊല്ലം:[www.malabarflash.com] കൊല്ലം പള്ളിമുക്കിലെ പ്രമുഖ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപകന്‍ നാലുവിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു. വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അധ്യാപകനെതിരെ നേരത്തെ പലവിദ്യാര്‍ത്ഥികളും പരാതിപ്പെട്ടിരുന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ അത് കാര്യമായി കാണുകയോ നടപടി എടുക്കുകയോ ചെയ്തിരുന്നില്ല.
പീഡനത്തിനിരയായ വിവിധ ക്ലാസുകളിലെ നാല് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ അധ്യാപകന് എതിരെ പരാതിയുമായി സ്‌കൂളിലെത്തിയിരുന്നു. തുടര്‍ന്ന് സംഭവമറിഞ്ഞ് നാട്ടുകാരും മറ്റു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും സ്‌കൂളില്‍ പ്രതിഷേധവുമായി എത്തി അധ്യാപകനെ കൈയ്യേറ്റം ചെയ്തു.
വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ നിന്നും അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയായിരുന്നു.ഒരുവര്‍ഷം മുമ്പാണ് സ്‌കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപകനായി ആരോപണ വിധേയനായ യുവാവ് ചുമതലയേല്‍ക്കുന്നത്. ഇയാള്‍ പല വിദ്യാര്‍ത്ഥിനികളോടും മോശമായി പെരുമാറിയിരുന്നതായാണ് ആരോപണമുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment