Latest News

മനസിനെ ഉലച്ച് അമീബ

അബുദാബി:[www.malabarflash.com] കേരള സോഷ്യല്‍ സെന്ററില്‍ നടന്ന അമീബ എന്ന സിനിമയുടെ ആദ്യ പ്രിവ്യൂ ഷോ കണ്ട പ്രേക്ഷകരില്‍ ഒരു ഞെട്ടല്‍ ഉണ്ടാകിയാണ് കടന്നു പോയത്.

കാസര്‍കോട് ജില്ലയിലെ മലയോര പ്രദേശത്തിന്‍റെ കാല്‍ നൂറ്റാണ്ടിലധികം അനുഭവിച്ച എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ തീക്ഷ്ണമായ യാതനയുടെ നേര്‍ചിത്രം ആയിരുന്നു മനോജ്‌ കാന സംവിധാനം ചെയ്ത അമീബ എന്ന സിനിമ. 

സമാന്തര സിനിമാ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച ഇക്കാലത്ത് ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത് ജനകീയ സംരംഭമായി സിനിമ എടുക്കുക എന്ന ഭഗീരതപ്രയത്നവുമായി രണ്ടാം തവണയാണ് മനോജ്‌ കാന എത്തുന്നത്, ഇതിനു മുമ്പ് എടുത്ത അന്തര്‍ദേശീയ ശ്രദ്ധനേടിയ ചായില്ല്യവും ആ കാലത്ത് കെ എസ് സിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നേര് സാംസ്കാരിക വേദിയാണ് സിനിമയുടെ നിര്‍മാണത്തിന് പിന്നില്‍ അമീബയും ഇതേ രീതിയില്‍ തന്നെയാണ് എടുത്തിട്ടുള്ളത്. 

സമൂഹം ആവശ്യപ്പെടുന്ന സിനിമയാണ് അമീബ എന്ന് പ്രേക്ഷകര്‍ ഭൂരിപക്ഷവും പറഞ്ഞു. അബുദാബി കേരള കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രിവ്യൂ ഷോയില്‍ സിനിമയുടെ സംവിധായകന്‍ മനോജ്‌ കാനയും സംബന്ധിച്ചിരുന്നു. കൂടാതെ സിനിയിലെ ഗാനം ആലപിച്ച ഹരിത ഹരീഷ്, ഗാനരചയിതാവ് ബാലചന്ദ്രന്‍ തെക്കന്മാര്‍, അഭിനയിച്ച മൊയ്ദീന്‍ കോയ, ദേവി അനില്‍, അനൂപ്‌ കടാങ്ങോട്, ചന്ദ്രന്‍ കണ്ണോളി, സംഹസംവിധായാകാന്‍ ഷാബു എന്നിവരെ ആദരിച്ചു. കെ എസ് സി ജനറല്‍ സെക്രെട്ടറി മധു പരവൂര്‍ അധ്യക്ഷന്‍ ആയിരുന്നു, 

അഡ്വ: സലിം ചോലമുഖത്ത്, അഡ്വ: ഐഷ സക്കീര്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ മനോജ്‌ കാന പ്രേക്ഷകരുമായി സിനിമാ അനുഭവം പങ്കുവെച്ചു. കെ എസ് സിയുടെ സാമ്പത്തിക സഹായം നൌഷാദ് യൂസഫ്‌ കൈമാറി, ശക്തിയുടെ സഹായം സലിം ചോലമുഖത്ത് കൈമാറി. 

സമാന്തര സിനിമക്കുള്ള പിന്തുണയാണ് ഇതെന്നും ഇത് ഒരു ആശയത്തേയാണ് സ്വീകരിക്കുന്നതെന്നും മനുഷ്യന് വേണ്ടി ഇനിയും സിനിമ എടുക്കുമെന്നും ജനുവരിയില്‍ അമീബ റിലീസ് ചെയ്യുമെന്നുംമനോജ്‌ കാന പറഞ്ഞു. ഫൈസല്‍ ബാവ നന്ദി പറഞ്ഞു.
-റാഷിദ്‌ നീലേശ്വരം




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.