Latest News

ഒന്നാം മാറാട് കേസിലെ 12 പ്രതികളെ വെറുതെ വിട്ടു

കൊച്ചി:[www.malabarflash.com] മാറാട് ഒന്നാം കലാപത്തില്‍ തെക്കേപ്പുറത്ത് അബൂബക്കര്‍ (45) കൊല്ലപ്പെട്ട കേസിലെ 12 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. നാലാം പ്രതി തെക്കേതൊടി ഷാജി, 12ാം പ്രതി ഈച്ചരന്റ പുരയില്‍ ശശി എന്നിവരുടെ ജീവപര്യന്തം കോടതി ശരിവെച്ചു.

ഒമ്പത് പ്രതികളെ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവിനും 28,000 രൂപവീതം പിഴയടയ്ക്കാനും നാലു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 18,000 രൂപവീതം പിഴയടയ്ക്കാനും ഒരാളെ മൂന്നുവര്‍ഷം കഠിനതടവിനും 18,000 രൂപ പിഴയടയ്ക്കാനുമായിരുന്നു പ്രത്യേക കോടതി ശിക്ഷിച്ചത്. കേസില്‍ മൊത്തം 15 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ എട്ടാംപ്രതി കോരന്റകത്ത് വീട്ടില്‍ സുമേഷിനെ നേരത്തേ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

മാറാട് സ്വദേശികളായ കോരന്റകത്ത് വീട്ടില്‍ വിപീഷ് , ചോയിച്ചന്റകത്ത് രഞ്ജിത്ത് , കേലപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍ , തെക്കേത്തൊടി ബിജേഷ് , ആവത്താന്‍പുരയില്‍ പ്രഹഌദന്‍ , കേലപ്പന്റകത്ത് രാജേഷ് , അരയച്ചന്റകത്ത് മണികണ്ഠന്‍,മാറാട് അരയസമാജം മുന്‍സെക്രട്ടറി സുരേഷ് എന്ന തെക്കേത്തൊടി സുരേശന്‍,ചോയിച്ചന്റകത്ത് കലേശ് എന്ന കൃഷ്ണകുമാര്‍, ചെറിയപുരയില്‍ വിനോദ്, തെക്കേത്തൊടി വീട്ടില്‍ വിജിത്ത്, തെക്കേത്തൊടി ശ്രീധരന്‍ എന്നിവരെയാണ് വെറുതെ വിട്ടത്.

2002 ജനവരി നാലിനാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനസ് എന്നിവരുടെ മൃതദേഹങ്ങള്‍ കബറടക്കുന്നതിനായി പോകുന്നതിനിടെയാണ് പ്രതികള്‍ അബൂബക്കറെ കൊലപ്പെടുത്തിയത്. പോലീസുകാരുടെ മുന്നില്‍ വെച്ചാണ് കൃത്യം നടന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.