തിരുവനന്തപുരം:[www.malabarflash.com] തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 76.20 % പോളിങ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
2010ല്‍ 77.33 ശതമാനവും 2005ല്‍ 61.46 ശതമാനവുമായിരുന്നു പോളിങ്.
വയനാട്ടിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 81.58 % പേരാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് നടന്നത്. ഇവിടെ 69 % പേര്‍ വോട്ടു രേഖപ്പെടുത്തി. കൊല്ലം (73.67 %), ഇടുക്കി (80.85 %), കോഴിക്കോട് (77.34), കണ്ണൂര്‍ (73.65 %), കാസര്‍കോട് (77.31 %) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം.
ഗ്രാമ പഞ്ചായത്തുകളില്‍ 77.03 % പേര്‍ വോട്ടു രേഖപ്പെടുത്തി. നഗരസഭകള്‍ (78. 49 %), കോര്‍പറേഷന്‍ (67.95 %) എന്നിങ്ങനെയാണ് മറ്റു തദ്ദേശസ്ഥാപനങ്ങവളിലെ പോളിങ് നില. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയത്. 94.84 ശതമാനം വോട്ടര്‍മാരാണ് ഇവിടെ വോട്ടു ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment