രാജപുരം:[www.malabarflash.com] ബി ജെ പി ബൂത്ത് ഏജന്റ് കുഴഞ്ഞ് വീണ് മരിച്ചു. പാണത്തൂരിനടുത്ത ചിറങ്കടവ് സ്കൂളിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റായ പാണത്തൂര്‍ മയിലാട്ടിയിലെ പുതിയ പുരയില്‍ സുധീഷാണ് (28) ബൂത്തിനടുത്ത് കുഴഞ്ഞ്വീണ് മരിച്ചത്.
രാവിലെ ബൂത്തില്‍ പ്രവേശിച്ച സുധീഷ് നെഞ്ച് വേദനയെ തുടര്‍ന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതിനിടയില്‍ വഴിയില്‍ കുഴഞ്ഞ് വീണ സുധീഷിനെ ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ പാണത്തൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അവിവാഹിതനായ യുവാവ് മരപ്പണിക്കാരനാണ്. ഗോവിന്ദന്- നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അനീഷ്, സുനിത, അനില. സുധീഷിന്റെ ആകസ്മിക മരണം ചിറങ്കടവിലും മൈലാട്ടിയിലും ദുഃഖം പരത്തി.
മലയോരത്ത് പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നില്ക്കുന്ന സുധീഷ് കഴിഞ്ഞ കുറേ ദിവസമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മരണ വിവരമറിഞ്ഞ് നേതാക്കളും പ്രവര്‍ത്തകരും മൈലാട്ടിയിലെ വസതിയിലെത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment